03 September 2025, 10:03 AM IST

സി.പി. റിസ്‌വാൻ | Photo: Mathrubhumi
ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി. റിസ്‌വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. യുഎഇ ദേശീയടീമിനുവേണ്ടി സെഞ്ചുറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിനേടുന്ന ആദ്യ മലയാളിയായി. തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
2019-ൽ നേപ്പാളിനെതിരേയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. 2020 ജനുവരി എട്ടിന് അയർലൻഡിനെതിരേനടന്ന ഏകദിന മത്സരത്തിലായിരുന്നു ആദ്യസെഞ്ചുറി. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വന്റി20-യിൽ 100 റൺസാണ് സമ്പാദ്യം.
എമിറേറ്റ്‌സ് എയർലൈനിൽ ഉദ്യോഗസ്ഥനാണ്. തലശ്ശേരി സ്വദേശി അബ്ദുറൗഫിന്റെയും നസ്രീൻ റൗഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.
Content Highlights: Former UAE skipper CP Rizwan retires from planetary cricket








English (US) ·