
കൃഷ്ണകുമാർ, സിന്ധു കൃഷ്ണയും കൃഷ്ണകുമാറും | Photo: Screen grab/ Krishna Kumar, Instagram/ sindhu krishna
നടനെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനാണ് ജി. കൃഷ്ണകുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാനാ കൃഷ്ണ സിനിമകളില്‍ സജീവമാണ്. ഭാര്യയും മറ്റ് മൂന്നുമക്കളും സാമൂഹികമാധ്യമങ്ങള്‍ വഴിയും മലയാളികള്‍ക്ക് സുപരിചിതരാണ്. കൃഷ്ണകുമാറും തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം വ്‌ളോഗുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്നേയും ഭാര്യയേയും മികച്ച ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കുന്ന ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍
തങ്ങളെക്കുറിച്ച് നല്ല ഭാര്യാ ഭര്‍ത്താവ് എന്നൊക്കെ കമന്റുകളില്‍ ആളുകള്‍ പറയുമ്പോള്‍ ശരിക്കും നല്ല ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആണോ എന്ന് താനും ചിന്തിച്ചിരുന്നതായി കൃഷ്ണകുമാര്‍ പറഞ്ഞു. വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന സിന്ധു ഇതിന് ഉടന്‍ മറുപടി നല്‍കി. അല്ല എന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഇത് കേട്ടതും കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചു.
'താരതമ്യേന ചെറിയ പ്രായത്തിലാണ് കല്യാണം കഴിക്കുന്നത്. എന്റെ 26-ാം വയസ്സിലും സിന്ധുവിന്റെ 23-ാം വയസ്സിലുമാണ് കല്യാണം. എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ച പ്രായംവെച്ചു നോക്കിയാല്‍, വളരേ ചെറുപ്പക്കാരനായിരുന്നു. കല്യാണം കഴിക്കാനുള്ള മാനസികാവസ്ഥയോ പക്വതയോ ഒന്നുമില്ലായിരുന്നു. അന്നത്തെ അവസ്ഥകൊണ്ട് കല്യാണം കഴിക്കേണ്ടി വന്നു', കൃഷ്ണകുമാര്‍ പറഞ്ഞു.
'ആള്‍ക്കാര്‍ വിചാരിക്കും നമ്മള്‍ എന്തോ പ്രഗ്നന്റ് ആയിപ്പോയി', എന്നായിരുന്നു ഇതുകേട്ട സിന്ധുവിന്റെ മറുപടി. അങ്ങനെ വിചാരിച്ചാലും തെറ്റില്ലെന്നും അത് ഭൂമിയില്‍ നടക്കാത്ത കാര്യമല്ലല്ലോയെന്നും കൃഷ്ണകുമാര്‍ കൗണ്ടറടിച്ചു.
'നമ്മള്‍ അന്ന് ചെറുപ്രായത്തില്‍ കല്യാണം കഴിച്ചപ്പോള്‍ നമ്മുടെ അടുത്തുള്ളവരൊക്കെ നല്ല ഭാര്യയും ഭര്‍ത്താവും ആണല്ലോ, നമ്മള്‍ അത്രപോരല്ലോ എന്ന് നമുക്ക് തോന്നി. ചെറുപ്രായമാണ്, ദേഷ്യം വരും. അഭിപ്രായസ്വാതന്ത്ര്യമുണ്ട്, രണ്ടുപേരും തര്‍ക്കിക്കും. ബഹളംവെക്കും. ഏറ്റവും നല്ല ഭാര്യാഭര്‍ത്താക്കന്മാരേ ആയിരുന്നില്ല നമ്മള്‍', കൃഷ്ണകുമാര്‍ പറഞ്ഞു.
'ആദ്യത്തെ മകള്‍ വന്നപ്പോള്‍ തന്നെ മാറ്റമുണ്ടായി. അതുവരെ നമ്മള്‍ ഭാര്യയും ഭര്‍ത്താവും മാത്രം, പെട്ടെന്നൊരു ദിവസം അച്ഛനും അമ്മയുമായി. അഹാനയ്ക്ക് 30 ആവുമ്പോള്‍ എന്നിലെ അച്ഛനും നിന്നിലെ അമ്മയ്ക്കും 30 ആവും. ആദ്യത്തെ മകളിലൂടെയാണ് എല്ലാപരീക്ഷണവും നടത്തുന്നത്. അങ്ങനെ കുറേ കാര്യങ്ങള്‍ പഠിക്കും, ശരിക്കും പറഞ്ഞാല്‍ പിള്ളേര്‍ നമ്മളെ പഠിപ്പിക്കും. 57 വര്‍ഷം ഭൂമിയില്‍ ജീവിച്ച്, 30 വര്‍ഷം ഭാര്യാഭര്‍ത്താവായി കഴിഞ്ഞപ്പോഴേക്ക് നമ്മള്‍ പലതും പഠിച്ചെടുത്തു. അങ്ങനെ നല്ലൊരു ഭാര്യയും ഭര്‍ത്താവുമാകാന്‍ ശ്രമിക്കുകയാണ് ഇപ്പോഴും. പഴയതുവെച്ച് നോക്കിയാല്‍ വളരെ നല്ലതായി. ഇനിയും എത്രയോ ദൂരം പോകുന്നു. പെര്‍ഫെക്ട് ആവാന്‍ പറ്റില്ല, ശ്രമിക്കുകയാണ്', കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: G Krishna Kumar and woman Sindhu sermon their marriage, parenthood, and travel arsenic a couple
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·