അന്നത്തെ ആ കൊച്ചുകുട്ടി ഒരുപാടങ്ങ് വളര്‍ന്നു; 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീര്‍ ഹിറാനിയും അര്‍ഷാദ് വര്‍സിയും വീണ്ടും ഒന്നിക്കുമ്പോള്‍

6 days ago 2
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്കുമാര്‍ ഹിറാനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനാണ് അദ്ദേഹത്തിന്റെ മകന്‍ വീര്‍ ഹിറാനി . ആ സിനിമയില്‍ അര്‍ഷാദ് വര്‍സിയുടെ കഥാപാത്രമായ 'സര്‍ക്യൂട്ടിന്റെ' മകനായ 'ഷോര്‍ട്ട് സര്‍ക്യൂട്ട്' ആയിട്ടാണ് കുട്ടി വീര്‍ അഭിനയിച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വീര്‍ ഹിറാനിയും അര്‍ഷാദ് വര്‍സി യും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വിശേഷം. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യുന്ന പ്രീതം പെഡ്രോ എന്ന ചിത്രത്തിലൂടെയാണ് ആ സര്‍ക്കിള്‍ പൂര്‍ത്തിയാവുന്നത് എന്ന് പറയാം. പ്രീതം പഡ്രോയിലൂടെ വീര്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഈ സീരീസില്‍ അര്‍ഷാദ് വര്‍സി മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

Also Read: ഇങ്ങനെ പ്രണയിക്കല്ലേ, കണ്ണ് തട്ടും; ശാലിനിയുടെയും അജിത്തിന്റെയും ചിത്രങ്ങള്‍ വൈറലാവുന്നു, ഇത് ഒറിജിനലാണോ?

ഈ സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പണ്ട് മുന്നഭായ് എംബിബിഎസിന്റെ സമയത്ത് എടുത്ത ഒരു ഫോട്ടോയും, ഇപ്പോള്‍ ഇരുവരും ചേര്‍ന്നിരിക്കുന്ന ഒരു ഫോട്ടോയും ചേര്‍ത്തുവച്ച് പുറത്തിറക്കിയ ഫോട്ടോ പ്രേക്ഷകരെ സംബന്ധിച്ച് ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ്.

ഈ ചിത്രത്തെക്കുറിച്ച് അര്‍ഷാദ് വര്‍സി വളരെ വൈകാരികമായാണ് സംസാരിച്ചത്. 'വീര്‍ എന്റെ കണ്‍മുന്നിലാണ് വളര്‍ന്നത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് 'മുന്നാഭായ്' സിനിമയുടെ സമയത്താണ്. അന്ന് അവന്‍ എന്റെ മകനായ 'ഷോര്‍ട്ട് സര്‍ക്യൂട്ട്' ആയിട്ടാണ് അഭിനയിച്ചത്. അന്ന് സെറ്റില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന, കൗതുകത്തോടെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു അവന്‍.


വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ 'പ്രീതം പെഡ്രോ'യില്‍ എനിക്കൊപ്പം ഒരു സഹനടനായി അവന്‍ നില്‍ക്കുന്നത് കാണുമ്പോള്‍ വിശ്വസിക്കാനാകുന്നില്ല, ഒപ്പം വലിയ സന്തോഷവുമുണ്ട്. നമ്മള്‍ കുട്ടിക്കാലം മുതല്‍ അറിയുന്ന ഒരാള്‍ വളര്‍ന്ന് ഇത്രയും കഴിവുള്ള ഒരു നടനായി നമ്മുടെ കൂടെത്തന്നെ അഭിനയിക്കാന്‍ നില്‍ക്കുക എന്ന് പറയുന്നത് വളരെ സവിശേഷവും വൈകാരികവുമായ ഒരു അനുഭവമാണ്- അര്‍ഷാദ് വര്‍സി പറഞ്ഞു
Read Entire Article