അന്നെന്റെ കൈ മുറുകെ പിടിച്ചിരുന്ന കുഞ്ഞു കൈ, ഇന്ന് വലിയ ചെറുക്കനായി; മകനെ കുറിച്ച് സിമ്രനും ഭര്‍ത്താവും

1 month ago 3
ഇന്ന് സിമ്രന്റെ മൂത്ത മകന്‍ അദീപ് ബഗ്ഗയുടെ ഇരുപത്തിയൊന്നാം ജന്മദിനമാണ്. മകന പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. 2005 ല്‍ മകന്‍ ജനിച്ചപ്പോള്‍ എടുത്ത ഒരു ഫോട്ടോയും, സമീപകാലത്ത് മകനൊപ്പം നിന്നെടുത്ത ഫോട്ടോയും ചേര്‍ത്തുവച്ചാണ് സിമ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

എന്റെ കൈകള്‍ മുറുകെ പിടിച്ചിരുന്ന ചെറിയ കൈകളില്‍ നിന്ന് ലോകത്തെ ഏറ്റെടുക്കാന്‍ തയ്യാറായ ഒരു ചെറുപ്പക്കാരനായി നീ വളര്‍ന്നിരിയ്ക്കുന്നു. ആ ഓമനത്തമുള്ള കുഞ്ഞില്‍ നിന്ന് ഇന്നത്തെ അവിശ്വസനീയ വ്യക്തിയായി നീ വളരുന്നത് കാണുന്നത് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. ജന്മദിനാശംസകള്‍, അധീപ്, ഞങ്ങള്‍ നിന്നെക്കുറിച്ച് വളരെ അധികം അഭിമാനിക്കുന്നു- എന്നാണ് സിമ്രന്റെ പോസ്റ്റ്.

Also Read: ഇതുവരെ ചെയ്യാത്ത കാര്യം ചെയ്യാന്‍ പോകുകയാണ് സായി പല്ലവി, ഇതൊക്കെ പുഷ്പം പോലെ ചെയ്യും എന്ന് ഫാന്‍സ്!

ഭര്‍ത്താവ് ദീപക് ബഗ്ഗയും മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സിമ്രനും മകനുമൊപ്പം കാറില്‍ സഞ്ചരിയ്ക്കുന്ന ഒരു സെല്‍ഫി ചിത്രത്തിനൊപ്പമാണ് ദീപക്കിന്റെ പോസ്റ്റ്. അധീപ് ആമ് കാര്‍ ഓടിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഓഡോ (അധീപിനെ അടുപ്പമുള്ളവര്‍ വിളിക്കുന്നത് ഒഡോ എന്നാണ്), നല്ലൊരു ദിവസം ആശംസിക്കുന്നു എന്നാണ് അച്ഛന്‍ പോസ്റ്റ്.

സിമ്രന്റെയും ദീപക്കിന്റെയും രണ്ട് മക്കളില്‍ മൂത്തവനാണ് അധീപ്. അധീപിനെ കൂടാതെ മറ്റൊരു മകന്‍ കൂടെ സിമ്രനുണ്ട്, സുഹാന്‍ ബഗ്ഗ എന്നാണ് രണ്ടാമത്തെയാളുടെ പേര്. ഗുരുഗ്രാമിലെ ലാന്‍സേഴ്സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ബിരുദം നേടിയപ്പോഴും, യാര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒരു ഓഫര്‍ വന്നപ്പോഴും അധീപിന്റെ പേര് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Also Read: തൃഷ കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ജൂണ്‍ 22 ന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍!


ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു ദീപക്കും സിമ്രനും. സിമ്രന്റെ സഹോദരിയും നടിയുമായ മൊനാള്‍ നേവല്‍ ആത്മഹത്യ ചെയ്ത സമയത്ത് ദീപക് നല്‍കിയ പിന്തുണയും കരുത്തും വളരെ വലുതായിരുന്നു. സിനിമയേ ഇനി വേണ്ട എന്ന രീതിയില്‍ സിമ്രന്‍ മാറി നില്‍ക്കുമ്പോള്‍ പ്രചോദനം നല്‍കി തിരിച്ചുകൊണ്ടുവന്നത് ദീപക് ആണ്. ആ സുരക്ഷിതത്വവും പിന്തുണയുമാണ് പിന്നീട് പ്രണയമായി മാറിയത്. 2003 ല്‍ ആണ് സിമ്രനും ദീപകും തമ്മില്‍ വിവാഹിതരായത്.
Read Entire Article