അന്ന് അച്ഛന്‍, ഇന്ന് മകന്‍; പോര്‍ച്ചുഗലിന്റെ വിജയത്തിലെ അച്ഛനും മകനും 

7 months ago 7

06 June 2025, 10:08 AM IST

portugal-father-son-football-victory

സെർജി കോൺസെയ്കാവോ, ഫ്രാൻസിസ്‌കോ കോൺസെയ്കാവോ

മ്യൂണിക്: നേഷന്‍സ് ലീഗില്‍ ജര്‍മനിയെ പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചപ്പോള്‍ ചരിത്രത്തില്‍ ഇടംപിടിച്ച് ഫുട്ബോളര്‍മാരായ അച്ഛനും മകനും. 2003 യൂറോകപ്പിലാണ് പോര്‍ച്ചുഗല്‍ ഇതിനുമുന്‍പ് ജര്‍മനിയെ അവസാനമായി ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ചത്. അന്ന് ഹാട്രിക് നേടി ടീമിന്റെ ഹീറോയായ താരത്തിന്റെ മകനാണ് ഇപ്പോഴത്തെ വിജയത്തിലെ ആദ്യഗോളിന്റെയുടമ.

സെര്‍ജി കോണ്‍സെയ്കാവോയും ഫ്രാന്‍സിസ്‌കോ കോണ്‍സെയ്കാവോയുമാണ് അച്ഛനും മകനും. ഫെര്‍ണാണ്ടോ കൗട്ടോ നയിച്ച പോര്‍ച്ചുഗല്‍ ടീമാണ് യൂറോകപ്പില്‍ ഒലിവര്‍ ഖാന്റെ നേതൃത്വത്തിലിറങ്ങിയ ജര്‍മനിയെ എതിരില്ലാത്ത മൂന്നുഗോളിന് തോല്‍പ്പിച്ചത്. മൂന്നുഗോളും നേടിയാണ് സെര്‍ജി ഹീറോയായത്. ഇത്തവണ പകരക്കാരനായെത്തിയാണ് ഫ്രാന്‍സിസ്‌കോ ജര്‍മനിയുടെ വലയില്‍ പോര്‍ച്ചുഗലിനായി ആദ്യം പന്തെത്തിച്ചത്.

മറ്റൊരു കൗതുകകരമായ കാര്യം കളിയിലെ മികച്ചതാരത്തിനുള്ള പുരസ്‌കാരം അന്ന് നേടിയത് സെര്‍ജിയും ഇത്തവണ നേടിയത് ഫ്രാന്‍സിസ്‌കോയുമാണ്.

Content Highlights: Portugal`s triumph implicit Germany successful the Nations League features a father-son duo echoing a past triumph

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article