Published: October 23, 2025 11:23 AM IST
1 minute Read
തിരുവനന്തപുരം ∙ സ്കൂൾ മീറ്റുകളിലൂടെ വളർന്ന്, രാജ്യാന്തരവേദികളിൽ കേരളത്തിന്റെ അഭിമാനമായി മാറിയ അത്‌ലീറ്റ് സംസ്ഥാന സ്കൂൾ കായികമേളയുടെ മുഖ്യവേദിയിൽ സംഘാടകയുടെ റോളിൽ. ലോങ്ജംപിൽ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ നീന പിന്റോയാണു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെന്ന നിലയിൽ ട്രാക്കിനു പുറത്ത് ഓടിനടക്കുന്നത്.
ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിനു സമ്മാനമായി സർക്കാർ നൽകിയ ജോലി സ്വീകരിച്ചാണു നേരത്തേ റെയിൽവേയിലായിരുന്ന നീന തിരുവനന്തപുരത്തെത്തിയത്. തലസ്ഥാനത്തു ഡിഡിഇ ഓഫിസിൽ അസി. സ്പോർട്സ് ഓർഗനൈസർ തസ്തികയിലാണു നിയമനം. കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലെ വിവിധ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു നീന മുഴുവൻ സമയവും ഗ്രൗണ്ടിൽ സജീവമാണ്.
സായിയിൽ പരിശീലനം നടത്തവേ തലശ്ശേരി ജിഎച്ച്എസ് വിദ്യാർഥിയായി സ്കൂൾ മീറ്റുകളിൽ പങ്കെടുത്തിട്ടുള്ള നീന ഒട്ടേറെ മെഡലുകളും നേടിയിട്ടുണ്ട്. റെയിൽവേയിൽ ജോലി ചെയ്യുന്ന മുൻ രാജ്യാന്തര അത്‌ലീറ്റ് പിന്റോ മാത്യുവാണു ഭർത്താവ്.
English Summary:








English (US) ·