അന്ന് ഇതേ സ്ഥലത്ത് ഞങ്ങളുടെ ബസും അപകടത്തിൽപ്പെട്ടു, ഒരാൾ മരിച്ചു, ഈ സ്ഥലം എങ്ങനെ ഇങ്ങനെയായി? -സ്നേഹ

7 months ago 8

06 June 2025, 02:47 PM IST

Sneha and Shine Tom Chacko

സ്നേഹ ശ്രീകുമാർ, വാഹനാപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോ ആശുപത്രിയിൽ | ഫോട്ടോ: എസ്. സു​ഗീത്| മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്

സേലം ധർമപുരിയിലുണ്ടായ കാറപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ. അദ്ദേഹത്തിന് സ്നേഹ ആദരാഞ്ജലികൾ അർപ്പിച്ചു. ഷൈനിന്റെ വാഹനമിടിച്ച അതേ സ്ഥലത്ത് മുമ്പ് താനുൾപ്പെട്ട നാടകസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്ന് ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും അവർ ഓർത്തെടുത്തു.

സ്നേഹയുടെ കുറിപ്പിന്റെ പൂർണരൂപം:

വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ.

സേലത്തിനടുത്തു ധർമപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു 'ഛായാമുഖി' നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്.

സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലേ എന്ന് ചോദിക്കുന്നവർക്കായി, അങ്ങനെ അല്ല. അങ്ങനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്..

തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..

Content Highlights: Actress Sneha Sreekumar expresses grief implicit the decease of histrion Shine Tom Chacko`s father

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article