അന്ന് എന്നോട് കരഞ്ഞുപോയി; മകന്‍ സുഹൃത്തുക്കള്‍ക്ക് തന്നെ പരിചയപ്പെടുത്തിക്കൊടുത്തപ്പോള്‍ പറഞ്ഞ വാക്ക് വേദനിപ്പിച്ചു എന്ന് ജയറാം

3 months ago 10
പരിമള ആന്റ് കോ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ജയറാം . അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് മകന്‍ കാളിദാസ് ജയറാമിനെ കുറിച്ച് നടന്‍ സംസാരിക്കുന്നത്. ഒരുപാട് അഭിമാനമുള്ള അച്ഛനാണ് താന്‍ എന്ന് ജയറാം പറയുന്നുണ്ട്.

കാളിദാസ് ജനിച്ച സമയത്തൊക്കെ ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന കാലമായിരുന്നു. എപ്പോഴെങ്കിലും ഒരു അതിഥിയെ പോലെയാണ് വീട്ടില്‍ പോകുന്നത്. അന്ന് ഞങ്ങള്‍ കോടമ്പക്കത്ത് ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ഒരിക്കല്‍ ഞാന്‍ ഷൂട്ടിങ് ബ്രേക്കില്‍ കുടുംബത്തോടൊപ്പം ഇരുന്നപ്പോള്‍ കാളി എന്നെ നിര്‍ബന്ധിച്ച് പുറത്തേക്ക് കൊണ്ടു പോയി. എന്നിട്ട് അവന്റെ ഓരോ സുഹൃത്തുക്കളുടെയും ഡോറിന് തട്ടി വിളിച്ചിട്ട് എന്നെ പരിചയപ്പെടുത്തി കൊടുത്തു, ഞാന്‍ പറഞ്ഞില്ലേ എനിക്കും അപ്പയുണ്ട് എന്ന്, ഇതാണ് എന്റെ അപ്പ - എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിക്കൊടുത്തത്. ശരിക്കും അത് കേട്ട് എന്നോട് കരഞ്ഞു പോയി എന്നാണ് ജയറാം പറഞ്ഞത്.

Also Read: വിജയുടെ സ്റ്റൈല്‍, വിജയ് യുടെ മാനറിസം, വിജയ് ചിത്രത്തിലെ രംഗങ്ങള്‍; ആര് പറഞ്ഞു ജെയ്‌സണ്‍ സഞ്ജയ്ക്ക് അച്ഛനോട് വെറുപ്പാണെന്ന്?

മകന്റെ കാര്യത്തില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. മുപ്പത് വര്‍ഷത്തിലേറെ ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടും, ഇത്രയധികം സിനിമകള്‍ ഞാന്‍ ചെയ്തിട്ടും എനിക്ക് കിട്ടാത്തത് കാളിദാസ് അവന്റെ ആദ്യ ചിത്രത്തിലൂടെ നേടിയെടുത്തു, ദേശീയ പുരസ്‌കാരം. അതിലൊക്കെ വളരെ അധികം സന്തോഷമുണ്ട്.

കാളിദാസ് അഭിനയിച്ച, അവന്റെ ഏറ്റവും മികച്ച പ്രകടനമുള്ള എന്റെ വീട് അപ്പൂന്റേയും, തങ്കം പോലുള്ള സിനിമകള്‍ ഇതുവരെ ഞാന്‍ മുഴുവനായി കണ്ടിട്ടില്ല, അതിനെനിക്ക് സാധിക്കില്ല. എന്റെ വീട് അപ്പൂന്റെയും എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വളരെ ഇമോഷണലായ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ട്, അത് കേട്ടാലേ എനിക്ക് തലവേദനയാവും. അവസാനം അവനെ ജയിലില്‍ കൊണ്ടു പോകുന്ന രംഗങ്ങള്‍ എനിക്ക് സഹിക്കില്ല. തങ്കം കൊവിഡ് കാലത്ത് ഇറങ്ങിയ സിനിമയാണ്, അന്ന് സംവിധായിക സുധ കൊങ്കര എനിക്ക് കാണാന്‍ വേണ്ടി അയച്ച് തന്നിരുന്നു. പക്ഷേ പാതി എത്തിയപ്പോഴേക്കും, പറ്റില്ല എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു. കാളിദാസിന്റെ മാത്രമല്ല, അത്തരം ഇമോഷണല്‍ സിനിമകളൊന്നും എനിക്ക് കാണാന്‍ പറ്റില്ല. ആകാശദൂത് എന്ന സിനിമയൊന്നും ഞാനിതുവരെ മുഴുവനും കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് കോമഡി, ഫാമിലി എന്റര്‍ടൈന്‍മെന്റ് സിനിമകളാണ് ഇഷ്ടം.


കാളിദാസ് അഭിനയിച്ചതില്‍ തനിക്കേറ്റവും ഇഷ്ടം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന സിനിമയാണ് എന്നും ജയറാം പറയുന്നുണ്ട്. അത് എന്റെ പേഴ്‌സണല്‍ ഫേവറൈറ്റ് ആണെന്നാണ് ജയറാം പറഞ്ഞത്. ചെറുപ്പം മുതലേ സിനിമയെ മാത്രം സ്‌നേഹിച്ച ആളാണ് കാളിദാസ്, അവന് സിനിമ എന്നാല്‍ എല്ലാമാണ്, അത്രയധികം മകന്‍ സിനിമയെ സ്‌നേഹിക്കുന്നതും തനിക്ക് സന്തോഷം തരുന്ന ഒന്നാണെന്ന് ജയറാം പറഞ്ഞു
Read Entire Article