അന്ന് ചെയ്തത് തെറ്റായിപ്പോയോ എന്ന് ഇപ്പോള്‍ തോന്നുന്നു, ഗ്ലാമറിന്റെ പേരില്‍ സംവിധായകരോട് വഴക്കിട്ടതിനെ കുറിച്ച് ഉര്‍വശി

1 week ago 4

Authored by: അശ്വിനി പി|Samayam Malayalam19 May 2026, 11:35 americium IST

ഇടയില്‍ കുറച്ച് കാലം ഞാന്‍ എന്റെ പ്രൊഫഷനെ ഗൗനിക്കാതിരുന്ന സമയമുണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നീട് ഇവിടെ നിലനില്‍ക്കാന്‍ വേണ്ടി കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്യാം എന്ന് ചിന്തിച്ചു.

urvashiഉർവശി
ഉര്‍വശി എന്ന അഭിനേത്രി ഏത് തരം വേഷത്തിനും വളരെ ആപ്റ്റാണ് എന്ന് ഓരോ സിനിമയിലൂടെയും തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഉള്ളൊഴുക്ക് പോലൊരു ചിത്രത്തില്‍ എല്ലാവരെയും കരയിപ്പിക്കാന്‍ കഴിയുമെങ്കില്‍, മഗിളര്‍ മട്ടും എന്ന സിനിമയിലൂടെ ചിരിപ്പിക്കാനും ഉര്‍വശിക്ക് സാധിക്കും. പക്ഷേ കോമഡി ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നാണ് ഉര്‍വശി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം- ഉര്‍വശി കോമ്പോ ആവര്‍ത്തിക്കുന്ന സിനിമയാണ് പരിമളം ആന്റ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി കോമഡി ത്രില്ലറാണ്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കവെയാണ് കോമഡി ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്ന് ഉര്‍വശി പറഞ്ഞത്.

Also Read: എനിക്ക് എല്ലാം തന്നത് ചെന്നൈയാണ്, എന്റെ കുടുംബം ജീവിതം എല്ലാം; ജ്യോതിക പറയുന്നു

അഭിനയിത്തു തുടങ്ങുന്ന കാലത്ത് കമല്‍ ഹാസനാണ് പറഞ്ഞത്, ഇനി സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറച്ച് സീരിയസായ വേഷങ്ങള്‍ നോക്കൂ, മലയാളത്തിലേക്ക് ശ്രദ്ധിക്കൂ എന്ന്. എനിക്ക് അന്നത്തെ ഗ്ലാമര്‍ വേഷങ്ങളോടും ഡ്രസ്സുകളോടും താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. തെലുങ്കില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ എപ്പോഴും സംവിധായകരോട് അടിയായിരുന്നു. സാരിയൊക്കെ ഉടുക്കുമ്പോള്‍ എനിക്ക് കംഫര്‍ട്ടായാല്‍ മാത്രമേ ഞാന്‍ ചെയ്യൂ. കരിയറിന്റെ തുടക്കത്തില്‍ അതൊക്കെ ചെയ്തത് തെറ്റായിരുന്നോ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. ഇപ്പോഴുള്ള ഗ്ലാമറല്ല അന്ന, അന്ന് ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ വേറെ തന്നെ അഭിനേത്രികളുണ്ടാവും

എന്റെ എല്ലാ പ്രായവും ഞാന്‍ ആസ്വദിക്കുന്നുണ്ട്, ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നു. പ്രായത്തിന്റെ കാര്യത്തിലോ അപ്പിയറന്‍സിന്റെ കാര്യത്തിലോ ഞാന്‍ ഒരിക്കലും കോണ്‍ഷ്യസ് ആയിരുന്നില്ല. അപ്പിയറന്‍സിനെ കുറിച്ചും പ്രായത്തെ കുറിച്ചുമൊക്കെ കോണ്‍ഷ്യസ് ആയാല്‍ ഹ്യൂമര്‍ ചെയ്യാന്‍ കഴിയില്ല. മുഖം ഭംഗിയായിട്ടുണ്ടോ എന്ന് വിചാരിച്ച് കോമഡി ചെയ്യാന്‍ പറ്റുമോ. ഞാന്‍ അങ്ങനെ നോക്കാറേയില്ല.


അതുപോലെ തന്നെ നല്ല സീരിയസ് റോളുകള്‍ കിട്ടുമ്പോള്‍, ഇടയ്ക്ക് കോമഡി റോളുകളും വരും, അത്തരം സന്ദര്‍ഭങ്ങള്‍ വളരെ അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഉര്‍വശി പറയുന്നു. കോമഡി പെര്‍ഫോ ചെയ്യുക എന്നത് വളരെ കഷ്ടമുള്ള ഒന്നാണ്. ഇടയില്‍ കുറച്ചു കാലം ഞാന്‍ എന്റെ പ്രൊഫഷനെ ഗൗനിക്കാതിരുന്ന സമയമുണ്ട്. ആ സമയത്ത് അതിജീവിച്ചു പോകാന്‍ എന്ത് കഥാപാത്രമാണെങ്കിലും ചെയ്താല്‍ മതി എന്ന തോന്നലുണ്ടായിരുന്നു. അങ്ങനെ കിട്ടിയ വേഷമൊക്കെ ചെയ്തിട്ടുണ്ട്- ഉര്‍വശി പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article