അന്ന് പാര്‍വ്വതിക്ക് 20 വയസ്സേയുള്ളൂ, അവരുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി എന്ന് സംവിധായകന്‍ ശശി

9 hours ago 1
പാര്‍വ്വതി എന്ന നടി തന്നെ എത്രത്തോളം അമ്പരപ്പിച്ചു എന്ന് തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ ശശി . ശശി സംവിധാനം ചെയ്ത പൂ എന്ന ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ സ്വാസികയെ നായികയാക്കിയൊരുക്കുന്ന നൂറുസാമി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തിലാണ് പാര്‍വ്വതി ഒരു നടി എന്ന നലയില്‍ എത്രത്തോളം അഭിമാനിക്കുന്ന ആളാണ് എന്ന് ശശി പറയുന്നത്

പാര്‍വ്വതിയെ സംബന്ധിച്ച് ഞാനൊരു നടി എന്ന നിലയില്‍ അറിയപ്പെടുന്നതില്‍ അത്രയധികം അഭിമാനിക്കുന്ന ആളാണ്. ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു സിനിമ പൂര്‍ത്തിയാക്കാതെ അവര്‍ മറ്റൊരു സിനിമ ഏറ്റെടുക്കില്ല. അതും 2010 ല്‍, അന്ന് അവര്‍ക്ക് 20 വയസ്സ് എന്തോ മാത്രമാണ് പ്രായം. ആ പ്രായത്തില്‍ പാര്‍വ്വതി സംസാരിക്കുന്നത് ഒരു ക്യാരക്ടറായി ജീവിക്കാന്‍ കഴിയുന്ന സന്തോഷത്തെ കുറിച്ചാണ്.

Also Read: മഞ്ജു വാര്യരെ മനസ്സില്‍ കണ്ട് എഴുതിയതാണ്, അവസാനം അത് അനുമോളിലേക്ക് എത്തിയതെങ്ങനെ?

ഒരു സിനിമയില്‍ ഞാന്‍ മാരിയായി ജീവിക്കുന്നു, ഇതിന് നിങ്ങളെനിക്ക് ശമ്പളം തരുന്നു, അത് കഴിഞ്ഞ് അടുക്ക ക്യാരക്ടറിലേക്ക് പോകുന്നു, ആ ക്യാരക്ടറായി ജീവിക്കുന്നു. ഹൊ ഞങ്ങളെ പോലെ അനുഗ്രഹീതരായ ആള്‍ക്കാര്‍ വേറാരുമില്ല സര്‍. ഏതൊരാള്‍ക്കും ഒരു ജന്മത്തില്‍ ഒരാളായി മാത്രമേ ജീവിക്കാന്‍ സാധിക്കൂ, പക്ഷേ ഞങ്ങളെ സംബന്ധിച്ച് അങ്ങനെയല്ല. സിനിമയുടെ ഭാഗമാണ് ഞാന്‍ എന്നതില്‍ എനിക്കത്രയും സന്തോഷമാണ് സര്‍ എന്നാണ് അന്ന് പാര്‍വ്വതി പറഞ്ഞത്

എനിക്ക് അത് കേട്ടതും വലിയൊരു തിരിച്ചറിവായിരുന്നു. ഞങ്ങള്‍ എഴുതുന്നത് അങ്ങനെ അഭിനയിക്കുന്ന വെറുമൊരു ആര്‍ട്ടിസ്റ്റായ നിങ്ങള്‍ക്ക് ഇത്രയും അഭിമാനമുണ്ടാവുമ്പോള്‍, അതെഴുതുന്ന എനിക്ക് അത്രയും അഭിമാനം തോന്നാത്തത് എന്താണ് എന്ന് ഞാന്‍ ചിന്തിച്ചുപോയി. കഥ എഴുതുന്നു, കഥാപാത്രങ്ങളെ ഉണ്ടാക്കുന്നു, ഡയലോഗുകള്‍ പറയിപ്പിക്കുന്നു, അഭിനയിപ്പിക്കുന്നു.. എന്നിട്ടും എനിക്കില്ലാത്ത പ്രൗഡ് ഫീല്‍ അഭിനേത്രി എന്ന നിലയില്‍ പാര്‍വ്വതിക്ക് ഉണ്ടായി എന്ന് കേട്ടപ്പോള്‍ ശരിക്കും അത്ഭുതമാണ് തോന്നിയത്.


അതില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ തുടങ്ങി. സിനിമയുടെ ഒരു ഭാഗമാണ് ഞാനും എന്നത് തീര്‍ത്തും അഭിമാനിക്കേണ്ട ഒന്ന് തന്നെയാണ്. അതുപോലെ അഭിനയം എന്നത് അത്ഭുതമായ ഒന്ന് തന്നെയാണ്. ഞാന്‍ എത്രതന്നെ മികച്ച രീതിയില്‍ കഥ എഴുതിയാലും പ്രേക്ഷകരിലേക്ക് അത് എത്തിക്കണമെങ്കില്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ വേണം. എത്ര കോടി ചെലവിട്ട് സെറ്റിട്ടാലും, ലൊക്കേഷന്‍ തിരഞ്ഞെടുത്താലും എന്ത് തന്നെ ചെയ്യാന്‍ ശ്രമിച്ചാലും ആര്‍ട്ടിസ്റ്റ് വരണം, അവര്‍ ചെയ്താല്‍ മാത്രമേ സിനിമ സംഭവിക്കുന്നുള്ളൂ. അത് തിരിച്ചറിയാതെ എന്ത് ചെയ്തിട്ടും കാര്യമില്ല. ആര്‍ട്ടിസ്റ്റ് അനുഗ്രഹീതര്‍ തന്നെയാണ് - ശശി പറഞ്ഞു
Read Entire Article