കല്യാണത്തിന്റെ ഭാഗമായി അഹാന നടത്തിയ മൂന്ന ആഘോഷങ്ങളും വളരെ വ്യത്യസ്തവും വേറിട്ടതും തന്നെയായിരുന്നു. ഓരോന്നിലും അഹാന അത്രയധികം തന്റെ എഫേര്‍ട്ടും കഴിവും എനര്‍ജിയും എല്ലാമിട്ടിട്ടുണ്ട്. ആഗ്രഹിച്ചത് പോലെ തന്നെ എല്ലാം ചെയ്യാന്‍ ചുറ്റിലും ആളും ഉണ്ടായിരുന്നു. 1 മിനിറ്റ് 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഹാനയുടെ കോര്‍ മെമ്മറി എന്ന വെഡ്ഡിങ് വീഡിയോ 22 മണിക്കൂറിനുള്ളില്‍ രണ്ടര മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ആയിര കണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നു.
ഞാന്‍ രണ്ടാം വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തെറ്റാണോ, വേണോ വേണ്ടയോ? അഭിപ്രായം ചോദിച്ചുകൊണ്ട് റിമി ടോമി
എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും പോര, നിമിഷിന്റെയും അഹാനയുടെയും ലവ് സ്‌റ്റോറി എന്താണ് എന്ന് അറിയാനുള്ള ആവേശവും കമന്റ് ബോക്‌സില്‍ കാണാം. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹത്തിലേക്ക് കടന്നത് എന്ന് ഇരുവരും പറയുന്നുണ്ട്. അതിനിടയില്‍ ചെറിയൊരു ലവ് സ്‌റ്റോറിയും ഇരുവരും പങ്കുവയ്ക്കുന്നുണ്ട്.
2016 ല്‍ ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കാലം, അന്ന് നിമിഷിന്റെയും അഹാനയുടെയും ബന്ധം സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക് എന്ന രീതിയില്‍ ചെറിയ ചാഞ്ചാട്ടമുണ്ട്. അഹാനയും നിമിഷും വേറെ മൂന്ന് പെണ്‍ സുഹൃത്തുക്കള്‍ കൂടെയാണ് ഐഎഫ്‌കെയില്‍ പോകുന്നത്. ഒരു ഓട്ടോ വിളിച്ചു കഴിഞ്ഞാല്‍ നാല് പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്തിരിക്കാന്‍ പറ്റും. പക്ഷേ ഒരാള്‍ മടിയില്‍ കയറി ഇരിക്കേണ്ടി വരും. ആരെങ്കിലും നിമിഷിന്റെ മടിയില്‍ കയറി ഇരിക്കുമോ എന്നതായിരുന്നു ആ നിമിഷം അഹാനയെ അലട്ടിയ ചിന്ത.
ഓട്ടോ വന്നു, നിമിഷ് ആദ്യം കയറി ഇരുന്നു. പെട്ടന്ന് അഹാന ഓടി കയറി അത്രയും സീറ്റ് ഉണ്ടായിട്ടും വേഗം നിമിഷിന്റെ മടിയില്‍ കയറി ഇരുന്നു, എന്നിട്ട് ബാക്കി ഉള്ളവരോടായി പറഞ്ഞു, വേഗം നിങ്ങളും കയറി ഇരുന്നോ എന്ന്. അന്ന് മടിയില്‍ കയറി ഇരുന്നതാണ്, പിന്നീട് ഇറങ്ങിയിട്ടില്ല എന്നാണ് നിമിഷ് രവി പറഞ്ഞത്. പക്ഷേ അല്ല, അന്നിറങ്ങി, പിന്നീട് ഒരു മാസം കഴിഞ്ഞാണ് ഡേറ്റിങ് ആരംഭിച്ചത് എന്ന് അഹാന പറയുന്നു. അന്ന് അഹാനയ്ക്ക് 20 ഉം നിമിഷിന് 21 ഉം ആയിരുന്നു പ്രായം.
കല്യാണം ആരോ മുന്‍പ് പറഞ്ഞ് വച്ച രീതിയില്‍ ഒരു മതത്തിന്റെയും ജാതിയുടെയും ചടങ്ങുകള്‍ ഫോളോ ചെയ്തുകൊണ്ടല്ല നടത്തിയത്. അതൊരിക്കലും ഒരു നിമയമമല്ല. നിമിഷ് ക്രിസ്ത്യനും ഞാന്‍ ഹിന്ദും ആയതുകൊണ്ട് തന്നെ മതത്തിന്റേതായ യാതൊരു ചടങ്ങുകളും വേണ്ട എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഞങ്ങളുടെ കോര്‍ മെമ്മറി, അത് എങ്ങനെയായിരിക്കണം എന്ന് ഞങ്ങള്‍ക്കിഷ്ടമുള്ളത് പോലെ ഞങ്ങള്‍ ഒരുക്കി എന്നാണ് അഹാന പറഞ്ഞത്.




English (US) ·