അന്ന് മരിക്കേണ്ടതായിരുന്നു അമല പോള്‍; താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ആ സിനിമ കണ്ട് കരഞ്ഞു എന്ന് അമല പോള്‍

1 month ago 4

Authored by: അശ്വിനി പി|Samayam Malayalam1 Dec 2025, 2:53 pm

ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഗോവയില്‍ വച്ച് ഭര്‍ത്താവ് ജഗദ് ഒരിക്കല്‍ കൂടെ മൈന എന്ന എന്റെ സിനിമ കാണുകയും കരയുകയും ചെയ്തിരുന്നു എന്ന് അമല പോള്‍ പറയുന്നു

amala paul mynaaഅമല പോൾ മൈന എന്ന സിനിമയെ കുറിച്ച്
അമല പോളിന്റെ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച ഏറ്റവും മകച്ച സിനിമയും കഥാപാത്രവുമായിരുന്നു മൈന . 2010 പ്രഭു സോളമന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമ ഇന്ന് പതിനഞ്ച് വര്‍ഷം ആഘോഷിക്കുകയാണ്. ചിത്രത്തിന്റെ അണിയറ കഥകള്‍ സംവിധായകനും സംഗീത സംവിധായകന്‍ ഡി ഇമ്മാനും അഭിനേതാക്കളായ അമല പോളും വിധാര്‍ത്തും തമ്പി രാമയ്യയുമൊക്കെ പങ്കുവയ്ക്കുകയുണ്ടായി.

വളരെ ബഡ്ജറ്റ് കുറഞ്ഞ ഒരു സിനിമയായിരുന്നു മൈന. ചിത്രത്തിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നുള്ള ഗാനരംഗത്തിന്റെ ഷൂട്ട് ഒക്കെ സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ടും ചെലവ് ചുരുക്കിയും ഒട്ടും സുരക്ഷയില്ലാതെയാണ് ചിത്രീകരിച്ചിരുന്നത്. ആ രംഗങ്ങളൊക്കെ ചെയ്യുമ്പോള്‍ അമ്മയ്ക്കും അച്ഛനും പേടിയായിരുന്നു എന്നും, തമ്പി രാമയ്യയാണ് അച്ഛനെ സമാധാനിപ്പിച്ച് റൂമിലേക്ക് അയച്ചത് എന്നുമൊക്കെ സംസാരത്തിനിടയില്‍ പറയുന്നുണ്ട്.

Also Read: കെഎസ് ചിത്ര അനുമോള്‍ക്ക് നല്‍കിയത് ഒറിജിനല്‍ ഡയമണ്ട് റിങ് തന്നെ, എന്തുകൊണ്ട് നല്‍കി?

അത് മാത്രമല്ല, ചിത്രത്തിലെ ഏറ്റവും ക്രൂഷ്യലായിരുന്നു ക്ലൈമാക്‌സിലെ ബസ് അപകടത്തില്‍ പെടുന്ന രംഗം. തിയേറ്ററിലും എല്ലാവരെയും കോരിത്തരിപ്പിച്ച രംഗമാണത്. മലമുകളില്‍, ക്രെയിനില്‍ ബസ് നിര്‍ത്തിക്കൊണ്ടായിരുന്നു രംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞത്. അമലയ്ക്കും വിധാര്‍ത്തിനും റോപ്പ് ഉണ്ടായിരുന്നു, തമ്പി രാമയ്യയ്ക്ക് അതും ഉണ്ടായിരുന്നില്ല. വളരെ പേടിച്ചുകൊണ്ടാണ് ആ രംഗമൊക്കെ ഷൂട്ട് ചെയ്തത്. ഇന്ന് ഓര്‍ക്കുമ്പോഴും രോമാഞ്ചമുണ്ടാവുന്നു. ആ സീന്‍ കഴിഞ്ഞ് അമല താഴെ ഇറങ്ങിയതും ബസ് കൊക്കയിലേക്ക് മറിഞ്ഞു. അന്ന് ശരിക്കും അമലയും അതിനൊപ്പം പോവേണ്ടതായിരുന്നു എന്നാണ് തമ്പി രാമയ്യ പറഞ്ഞത്

ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ജഗദ് ഗോവയില്‍ വച്ച് മൈന എന്ന ചിത്രം വീണ്ടും കണ്ടതായി അമല പോള്‍ പറയുന്നു. പൊതുവെ റൊമാന്റിക് സിനിമകളൊക്കെയാണ് ജഗദിന് ഇഷ്ടം. മൈന കണ്ടതിന് ശേഷം ജഗദ് വല്ലാതെ ഇമോഷണലായി, ഒരുപാട് കരഞ്ഞു. അത്രയും ഹാര്‍ട്ട് ടെച്ചിങ് ആയിരുന്നു - എന്നാണ് അമല പോള്‍ പറഞ്ഞത്.

ബിസിനസ് കാഷ്വൽ ഔട്ട്, സൗദി ഓഫീസുകളിൽ ഇനി 'സ്യൂട്ട്' നിർബന്ധം


മൈന എന്ന സിനിമ കണ്ട് രജിനികാന്ത് ഇമോഷണലായി കരഞ്ഞതും, സംവിധായകനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്തിരുന്നു. കമല്‍ ഹാസനും സിനിമയുടെ മികവിനെ പ്രശംസിച്ചിട്ടുണ്ട്, ചിത്രം കൂടുതല്‍ ജനങ്ങളിലേക്ക് എത്താനും കമലും രജിനിയും അത്രയും ശ്രമിക്കുകയും ചെയ്തിരുന്നു. തമ്പി രാമയ്യയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും മൈന എന്ന ചിത്രത്തിലൂടെയാണ്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളുള്‍പ്പടെ നിരവധി അംഗീകാരങ്ങളും മൈന സ്വന്തമാക്കിയിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article