അന്ന് രണ്ട് ടീമുകളും 593 റൺസെടുത്തു; ഒന്നാമിന്നിങ്സിൽ തുല്യത പാലിച്ച ടീമുകൾ ഏതൊക്കെ?

6 months ago 6

13 July 2025, 02:25 PM IST

india-vs-england-lords-test-day-3

Photo: PTI

ലോർഡ്‌സ്: ഓരോ റണ്ണിനായി ഇന്ത്യയും വിക്കറ്റിനായി ഇംഗ്ലണ്ടും ആഞ്ഞുപൊരുതിയപ്പോൾ ഓരേ സ്‌കോറിൽ ഇരുടീമുകളുടേയും ഇന്നിങ്‌സ് അവസാനിച്ച അപൂർവതയ്ക്കാണ് കഴിഞ്ഞദിവസം ലോർഡ്സ് സാക്ഷ്യം വഹിച്ചത്. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റൺസിൽ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരുഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിർത്തിയത്. ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകൾ 11 റൺസിനാണ് വീണത്. രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ രണ്ട് റൺസെടുത്തിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് ഒമ്പതാം തവണയാണ് ഇരുടീമുകളും ഒന്നാം ഇന്നിങ്‌സില്‍ ഒരേ സ്‌കോര്‍ നേടുന്നത്. 1911-ലാണ് ആദ്യമായി ഇങ്ങനെ സംഭവിക്കുന്നത്. അന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും 199 റണ്‍സാണെടുത്തത്. പിന്നീട് എട്ടുതവണ കൂടി ഇത് ആവര്‍ത്തിക്കപ്പെട്ടു. ലോര്‍ഡ്‌സ് ടെസ്റ്റിലേതാണ് അവസാനം.

ഈ പട്ടികയില്‍ മൂന്ന് തവണയാണ് ഇന്ത്യ ഇടംപിടിച്ചത്. 1958-ല്‍ വിന്‍ഡീസിനെതിരേ കാണ്‍പുര്‍ ടെസ്റ്റില്‍ ഇരുടീമുകളും 222 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. 1986-ല്‍ ഇംഗ്ലണ്ടിനെതിരേയും ഇത് ആവര്‍ത്തിക്കപ്പെട്ടു. ഇരുടീമുകളും നേടിയതാകട്ടെ 390 റണ്‍സ്. പിന്നീട് ലോര്‍ഡ്‌സ് ടെസ്റ്റിലും ടീമുകള്‍ 387 റണ്‍സ് നേടി.

ഈ പട്ടികയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 593 റണ്‍സാണ്. 1994-ല്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ആദ്യ ഇന്നിങ്‌സില്‍ 593 റണ്‍സെടുത്തു. മത്സരം സമനിലയിലാണ് കലാശിച്ചത്.

Content Highlights: Teams Finish With Identical First Innings Scores For Only The Ninth Time

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article