19 June 2025, 08:12 PM IST

ജെനിലിയ, ഫോഴ്സ് എന്ന ചിത്രത്തിലെ രംഗം | ഫോട്ടോ: AFP, Screengrab
നടി ജനിലിയ ദേശ്മുഖ് കരിയറിൽ കേട്ട ഏറ്റവും വലിയ ഗോസ്സിപ്പായിരുന്നു നടൻ ജോൺ എബ്രഹാമുമായി വിവാഹം കഴിഞ്ഞു എന്നുള്ളത്. 2011-ൽ ഫോഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇതെന്നും അപവാദപ്രചരണമുണ്ടായി. 2012-ൽ പുറത്തുവന്ന ഈ ഗോസ്സിപ്പിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ജെനിലിയ ഇപ്പോൾ. ഇത്തരം പ്രചാരണങ്ങളെ അവർ തള്ളിക്കളഞ്ഞു.
ഫോഴ്സ് എന്ന സിനിമയിൽ നായകനും നായികയും വിവാഹിതരാവുന്ന ഒരു രംഗമുണ്ട്. ജോണും ജെനിലിയയും ഹാരങ്ങൾ പരസ്പരം അണിയിക്കുകയും മംഗല്യസൂത്രം കൈമാറുകയും ഒരു യഥാർത്ഥ പുരോഹിതന്റെ സാന്നിധ്യത്തിൽ ഏഴ് തവണ അഗ്നിയെ വലംവെയ്ക്കുന്നതുമായിട്ടായിരുന്നു രംഗം ചിത്രീകരിച്ചത്. ഇതാണ് പിന്നീട് ഇരുവരും യഥാർത്ഥത്തിൽ വിവാഹിതരായി എന്ന കഥകൾ പരക്കാൻ കാരണം. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ജെനിലിയ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്.
തനിക്കോ ജോണിനോ ഈ വാർത്തയുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് ജെനിലിയ പറഞ്ഞു. ഈ സംഭവം മുഴുവൻ പ്രചാരണ തന്ത്രങ്ങളുടെ ഫലമായിരുന്നു എന്നും അവർ വ്യക്തമാക്കി. അതിൽ യാതൊരു സത്യവുമില്ലായിരുന്നു. അങ്ങനെയൊരു വിവാഹം നടന്നിട്ടില്ല. ഈ കഥകൾ പ്രചരിപ്പിച്ചത് പിആർ ആണ്. അവർ എന്തിന് അങ്ങനെ ചെയ്തു എന്ന് അവരോടുതന്നെ ചോദിക്കണം. ഈ കഥ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും നടി വിശദമാക്കി.
ആമിർ ഖാൻ നായകനാവുന്ന സിതാരേ സമീൻ പർ ആണ് ജനിലിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 2012-ൽ നടൻ റിതേഷ് ദേശ്മുഖിനെ ജനിലിയ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത 2022-ലെ മറാത്തി ചിത്രമായ 'വേദ്' ലൂടെയാണ് ഒരിടവേളയ്ക്കുശേഷം ജനീലിയ തിരിച്ചുവന്നു ചിത്രം. പിന്നീട് 'ജയ് ഹോ', 'ഫോഴ്സ് 2' എന്നിവയിൽ അതിഥി വേഷങ്ങൾ ചെയ്തു. റിതേഷ് തന്നെ സംവിധാനംചെയ്ത 'വേദ്' എന്ന ചിത്രത്തിലെ ജെനിലിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Genelia D`Souza clarifies mendacious reports of a concealed wedding with John Abraham connected the acceptable of Force
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·