Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•6 Jun 2025, 11:06 pm
ഐപിഎൽ 2025 സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം ആണ് ഡൽഹി ക്യാപിറ്റൽസ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ കാലിടറിയതാണ് ഡൽഹിയ്ക്ക് വിനയായത്. ഇപ്പോഴിതാ ഡൽഹി താരം മിച്ചൽ സ്റ്റാർക്ക് എന്തുകൊണ്ട് ടീമിലേക്ക് തിരിച്ചുവന്നില്ല എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഹൈലൈറ്റ്:
- ഡൽഹി ക്യാപിറ്റലിലേക്ക് തിച്ചെത്താത്തതിന്റെ കാരണം വ്യക്തമാക്കി മിച്ചൽ സ്റ്റാർക്ക്
- ഐപിഎൽ 2025 സീസണിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ് ഫിനിഷ് ചെയ്തത്
- ധരംശാലയിൽ നടന്നത് ഞെട്ടിച്ചു എന്നും താരം
മിച്ചൽ സ്റ്റാർക്ക് (ഫോട്ടോസ്- Samayam Malayalam) എന്നാൽ അവസാന ലാപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യണേ ഡെൽകി സാധിച്ചുള്ളൂ. ഇതിന് കാരണം ചില മികച്ച താരങ്ങളുടെ അഭാവമാണെന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. ഇന്ത്യ പാക് അതിർത്തി സംഘർഷത്തെ തുടർന്ന് ഐപിഎൽ 2025 ഏതാനും ചില ദിവസങ്ങളിലേക്കായി നിർത്തിവെച്ചിരുന്നു. ഇതേ തുടർന്ന് ടീമുകളിലെ വിദേശ താരങ്ങൾ തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.
'അന്ന് ശരിയായ രീതിയിലല്ല കാര്യങ്ങൾ നടന്നത്; ഡൽഹി ക്യാമ്പിലേക്ക് തിരിച്ചെത്താത്തത് അതുകൊണ്ട്'; ബിസിസിഐയ്ക്കെതിരെ തുറന്നടിച്ച് മിച്ചൽ സ്റ്റാർക്
എന്നാൽ പതിനെട്ടാമത് സീസൺ പുനരാരംഭിച്ചതോടെ ചില താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തിയില്ല. ഇത് പല ടീമുകൾക്കും തിരിച്ചടിയായി. അതിൽ തന്നെ ഏറ്റവും നഷ്ടം സംഭവിച്ചത് ഡൽഹി ക്യാപിറ്റൽസിനാണ്. ഐപിഎൽ താത്കാലികമായി നിർത്തിവെക്കുന്നതിന് മുന്നേ വരെ ടീമിന് കരുത്തായത് മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമായിരുന്നു. എന്നാൽ സംഘർഷത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചതോടെ സ്റ്റാർക് തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി. പക്ഷെ സീസൺ പുനരാരംഭിച്ചപ്പോൾ സ്റ്റാർക്ക് തിരിച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലേക്ക് എത്തിയില്ല. ഇത് ടീമിനെ പ്രതിസന്ധിയിലാക്കി. ഇപ്പോഴിതാ താൻ എന്തുകൊണ്ട് തിരിച്ചുവന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്.
മെയ് 8 ന് ധർമ്മശാലയിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മില്ലുള്ള മത്സരം നടക്കുന്നതിനിടെയാണ് ബിസിസിഐ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മത്സരം നിർത്തിവെക്കുകയും. താരങ്ങളെയും സ്റ്റാഫുകളെയും സുരക്ഷിതമായി അവിടെ നിന്ന് മാറ്റുന്നതും.
ധരംശാലയിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ താൻ തൃപ്തനല്ലെന്നും മത്സരത്തിന് മുമ്പ് ആശങ്കകൾ ഉന്നയിച്ചിരുന്നുവെന്നും സ്റ്റാർക്ക് പറയുകയുണ്ടായി.
'ഞാൻ എടുത്ത തീരുമാനത്തിൽ എനിയ്ക്ക് സന്തോഷമുണ്ട്, ഇവിടെ വന്നതിന് ശേഷം എന്റെ ശ്രദ്ധ റെഡ് ബോളിലേക്ക് മാറി. തിരിച്ചുവരാത്ത താരങ്ങളുടെ അവസ്ഥ എന്താകുമെന്ന് കാലം തെളിയിക്കും. മാത്രവുമല്ല അന്ന് അവിടെ നടന്നത് (ധരംശാലയിൽ നടന്നത്) ഞാൻ നേരിൽ കണ്ടതാണ്, എങ്ങനെയാണു അവർ കാര്യങ്ങൾ കൈകാര്യം ചെയ്‌തത് എന്നും ഞാൻ കണ്ടതാണ് അതും എന്റെ തീരുമാനത്തെ സ്വന്തീനിച്ചിട്ടുണ്ട്' എന്നും മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.
'പാകിസ്ഥാനിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ചുള്ള എന്റെ തീരുമാനവും അത്തരമൊരു ആശങ്കയെ തുടർന്നായിരുന്നു' എന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു. ജോഷ് ഹേസിൽവുഡ്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് തുടങ്ങിയ നിരവധി ഓസ്‌ട്രേലിയൻ കളിക്കാർ തിരിച്ചുവരാൻ തീരുമാനിച്ചെങ്കിലും, ധരംശാലയിൽ അന്ന് സ്ഥിതി വ്യത്യസ്തമാണെന്ന് സ്റ്റാർക്ക് അവകാശപ്പെട്ടു. ഡെൽഹിയോട് താൻ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
'വ്യത്യസ്ത കളിക്കാർക്കും വ്യത്യസ്ത ടീമുകൾക്കും കാര്യങ്ങൾ വ്യത്യസ്തമായി ആകും ബാധിച്ചത്. എന്നാൽ ധരംശാലയി അന്ന് കളിച്ച ഡൽഹിയുടെ കളിക്കാർക്കും പഞ്ചാബിന്റെ കളിക്കാർക്കും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഇരു ടീമുകൾക്കും അവിടെ സമാനമായ അനുഭവങ്ങൾ ഉണ്ടായി. എന്നാൽ പഞ്ചാബിനായി താരങ്ങൾ മടങ്ങി വന്നു. ജെയ്ക്ക് മക്ഗുർക്കും ഞാനും അത് വേണ്ടെന്ന് വച്ചു. തീർത്തും വ്യക്തിഗത തീരുമാനമായിരുന്നു അത്. ആ തീരുമാനത്തെ തുടർന്ന് എന്ത് സംഭവിച്ചാലും സന്തോഷമേ ഉള്ളു' എന്നും സ്റ്റാർക്ക് പറഞ്ഞു.
അതേസമയം ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മുന്നൊരുക്കത്തിലാണ് മിച്ചൽ സ്റ്റാർക്ക്. ജൂൺ ഫൈനൽ മത്സരം ആരംഭിക്കുക. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾ.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·