28 August 2025, 08:19 PM IST

സത്യരാജ്/ രജനീകാന്ത് | Photo: Mathrubhumi/ ANI
വര്‍ഷങ്ങള്‍ക്കുശേഷം സത്യരാജും രജനീകാന്തും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് കൂലി. 1986-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ അച്ഛന്റെ വേഷമാണ് സത്യരാജ് ചെയ്തത്. അതിനുശേഷം ചില സിനിമകളില്‍ രജനിയുടെ വില്ലന്‍ കഥാപാത്രമായും സത്യരാജ് എത്തിയിരുന്നു.
എന്നാല്‍ പിന്നീട് രജനി സിനിമകളില്‍ നിന്നുള്ള വേഷം സത്യരാജ് നിരസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശിവാജി എന്ന ചിത്രത്തിലെ റോളും സത്യരാജ് വേണ്ടെന്ന് പറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അന്ന് സംവിധായകന്‍ ഷങ്കര്‍ വിളിച്ചിട്ടും താന്‍ ആ ചിത്രം നിരസിച്ചതിന്റെ കാരണം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സത്യരാജ്.
'ഷങ്കര്‍ വിളിച്ചിട്ടും ഞാന്‍ ആ ചിത്രം ചെയ്തില്ല. ശിവാജിയില്‍ വില്ലനാകാന്‍ അദ്ദേഹം എന്നെ സമീപിച്ചിരുന്നു. എന്നാല്‍ എന്റെ അന്നത്തെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജമായി. കരിയര്‍ തന്നെ ആശങ്കയിലായിരിക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍.
ആ സമയത്താണ് രജനിയുടെ വില്ലനായി അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. ടെപ്പ്കാസ്റ്റാകുമോ എന്ന് പേടിച്ച് ഞാന്‍ ആ ഓഫര്‍ നിരസിക്കുകയാണ് ചെയ്തത്. അക്കാര്യം ഷങ്കര്‍ സാറിനോട് പറയുകയും ചെയ്തു. 'നായകനായിട്ടാണ് ഈ സിനിമകള്‍ അത്രയും ചെയ്തതെന്നും ഇപ്പോള്‍ രജനിയുടെ വില്ലനായി അഭിനയിച്ചാല്‍ ധാരാളം അവസരങ്ങള്‍ കിട്ടുമെങ്കിലും വില്ലന്‍ വേഷത്തില്‍ ടൈപ്പ്കാസ്റ്റാവുമെന്നും ഷങ്കര്‍ സാറിനോട് പറഞ്ഞു.' കൂലി സിനിമയുടെ പ്രൊമോഷനിടെ സത്യരാജ് പറഞ്ഞു.
Content Highlights: sathyaraj breaks soundlessness connected the sivaji controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·