
തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ സുകുമാരനും തനൂജയും, 'സർസമീനി'ൽ പൃഥ്വിരാജും കജോളും | സ്ക്രീൻഗ്രാബ്
പൃഥ്വിരാജ് നായകനായെത്തുന്ന ബോളിവുഡ് ചിത്രമാണ് സർസമീൻ. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് കജോളാണ്. പൃഥ്വിരാജ്-കജോൾ താരജോഡിയുമായി ബന്ധപ്പെട്ട് രസകരമായ ഒരു വസ്തുത പങ്കുവെച്ചിരിക്കുകയാണ് സിനിമാ നിരീക്ഷകനായ സെബാസ്റ്റ്യൻ സേവ്യർ. പൃഥ്വിരാജിന്റെ പിതാവായ സുകുമാരനും കജോളിന്റെ അമ്മയായ തനൂജയും മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നതാണാ വസ്തുത. 1980-ൽ പുറത്തിറങ്ങിയ തളിരിട്ട കിനാക്കൾ എന്ന മലയാളചിത്രത്തിലാണ് സുകുമാരനും തനൂജയും മുഖ്യവേഷങ്ങളിലെത്തിയത്. സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുന്ന എം3ഡിബി ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് സെബാസ്റ്റ്യൻ കുറിപ്പ് പങ്കുവച്ചത്
"1980 ൽ 'തളിരിട്ട കിനാക്കൾ' എന്ന പേരിൽ ഒരു മലയാളചിത്രം റിലീസാവുന്നു.. ചിത്രത്തിൽ സുകുമാരൻ നായകനായപ്പോൾ നായികയായെത്തിയത് ബോളിവുഡ് അഭിനേത്രി തനൂജ സമർത്ഥ്. നാൽപ്പത്തഞ്ച് വർഷങ്ങൾക്കിപ്പുറം Sarzameen എന്ന പേരിൽ ഒരു ഹിന്ദി ചിത്രം വരുന്ന ജൂലായ് 25 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുന്നു.. തളിരിട്ട കിനാക്കളിലെ നായകൻ്റെ മകൻ പൃഥ്വിരാജും നായികയുടെ മകൾ കജോലും ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി ഒന്നിക്കുന്നു.. നാലര പതിറ്റാണ്ടിൻ്റെ ഇടവേളയ്ക്കപ്പുറവും ഇപ്പുറവുമായി സ്ക്രീനിൽ മുഖ്യവേഷങ്ങളിൽ രണ്ട് തലമുറകളുടെ സംഗമം.." സെബാസ്റ്റ്യൻ പങ്കുവെച്ച വിവരം ഇങ്ങനെ.
കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍' എന്നാണ് റിപ്പോര്‍ട്ട്. ബോമാന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രം ജൂലായ് 25-ന് ജിയോ ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകനും പിതാവും തമ്മിലെ ബന്ധത്തിലെ വിള്ളലുകളാണ് ചിത്രത്തിലെ പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കിടയിലെ സംഘര്‍ഷങ്ങളില്‍പ്പെട്ടുപോകുന്ന നായികാ കഥാപാത്രമായി കജോളും എത്തുന്നു.
ഹീരു യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അദാര്‍ പൂനാവാല, അപൂര്‍വ മെഹ്ത, സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സൗമില്‍ ശുക്ല, അരുണ്‍ സിങ് എന്നിവര്‍ കഥയും തിരക്കഥയും ഒരുക്കുന്നു. കമല്‍ജീത്ത് നേഗിയാണ് ക്യാമറ. സംയുക്ത കാസ, നിതിന്‍ ബെയ്ദ് എന്നിവര്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. വിശാല്‍ ഖുറാനയും വിശാല്‍ മിശ്രയുമാണ് സംഗീതം. തനൂജ് ടികു പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു.
Content Highlights: rithviraj Sukumaran and Kajol prima successful Sarzameen, a movie with a unsocial transportation to their parents





English (US) ·