Published: November 25, 2025 06:44 PM IST
1 minute Read
കൊച്ചി∙ 2008 ഐപിഎലിലെ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ഹർഭജൻ സിങ്ങിനെ എന്തുകൊണ്ട് തിരിച്ചു തല്ലിയില്ലെന്ന് മലയാളികൾ പലരും തന്നോടു ചോദിക്കാറുണ്ടെന്ന് ശ്രീശാന്ത് ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ പ്രതികരിച്ചു. ഹര്‍ഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎൽ മുൻ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഐപിഎലിന്റെ ഉദ്ഘാടന സീസണിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയത്.
‘‘ഇത്രയും അഗ്രെഷൻ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹർഭജൻ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടിൽവച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാൻ അത് ചെയ്തിരുന്നെങ്കിൽ എനിക്ക് പിന്നെ ഒരിക്കലും കളിക്കാൻ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യൻ ക്രിക്കറ്റിൽ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തിൽനിന്ന് ഞാൻ മാത്രമാണ് അപ്പോൾ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നത്.’’– ശ്രീശാന്ത് പറഞ്ഞു.
പ്രതികാരം ചെയ്യാൻ പോയിരുന്നെങ്കിൽ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഹർഭജൻ സിങ്ങുമായും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും, ലളിത് മോദി പഴയ വിഡിയോ പുറത്തുവിടേണ്ട ഒരു കാര്യവുമില്ലായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.
English Summary:








English (US) ·