അപകടം അതിഭയാനകം! 85 ലക്ഷത്തിന്റെ വണ്ടിയായിരുന്നു; ഡാഡി ഇരുന്നത് മധ്യ സീറ്റിൽ; ഞെട്ടൽ മാറുന്നില്ലെന്ന് പ്രിയപ്പെട്ടവർ

7 months ago 7
നിഴലായി മകന്റെ ഒപ്പം സഞ്ചരിച്ച ഒരു പിതാവാണ് ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോ. എന്റെ മകൻ ആണ് അവനെന്നു പലകുറി അദ്ദേഹം പറയുമ്പോൾ മകന്റെ ഒപ്പമുള്ള എല്ലാ യാത്രയിലും ഒപ്പം നിൽക്കുമ്പോൾ അച്ഛൻ വാർധ്യക്യത്തെ പോലും മറന്നിരുന്നു. മകന്റെ കേസ് ആവശ്യങ്ങൾക്കും മറ്റുമായി ചാക്കോയും ഷൈനിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായുള്ള യാത്രയിൽ പോലും മകന്റെ നിഴലായി അപ്പനും ഉണ്ടായിരുന്നു. പുലർച്ചെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പലതും അതിഭയാനകമാണ്.

അപകടത്തിൽ വണ്ടിയുടെ മുക്കാൽ ഭാഗവും നശിച്ചു. ഏകദേശം എൺപത്തി അഞ്ചുലക്ഷം രൂപ വിലവരുന്ന കിയ കാർണിവലിൽ ആയിരുന്നു കുടുംബത്തിന്റെ യാത്ര. ഷൈനിന്റെ ഡാഡി ഇരുന്നത് കാറിന്റെ മധ്യ സീറ്റിൽ ആയിരുന്നു. നാലംഗ സംഘം ആയിരുന്നു യാത്ര തിരിച്ചത്. ഡ്രൈവറും വണ്ടിയിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ സംഭവസമയത്ത് ആരായിരുന്നു വണ്ടി ഓടിച്ചത് എന്നോ അപകടം എങ്ങനെ സംഭവിച്ചു എന്നോ വ്യക്തമല്ല. നിലവിൽ ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിലാണ്. സംഭവസ്ഥലത്തുവച്ചുതന്നെ ചാക്കോ മരണപ്പെട്ടിരുന്നു. ഷൈനിന്റെ കൈക്കാണ് പരിക്ക്. അമ്മയുടെ ഇടുപ്പിനും പരിക്കേറ്റു. എന്നാൽ സഹോദരന് വലിയ പരിക്കേൽക്കാതെ രക്ഷപെട്ടു.

ALSO READ: മകന്റെ ഒപ്പം നിന്ന പപ്പ! ഒരുമിച്ചുള്ള യാത്ര മരണത്തിലേക്ക്: ചാക്കോയുടെ വിയോഗം താങ്ങാനാകാതെ കുടുംബം ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇപ്പോഴും ചാക്കോ സാറിന്റെ വിയോഗം ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

സംവിധായകൻ Aaryan Ramani Girijavallabhan പങ്കുവച്ച പോസ്റ്റ്` വായിക്കാം


ALSO READ:\ഏകമകനെ സിബിനു വിട്ടുകിട്ടിയോ! അപ്പയുടെ ബിഗ് ഡേയെന്ന് ആര്യയും; അപ്പന്റെയും മോനെയും ചിത്രങ്ങൾക്ക് നിറഞ്ഞ സ്നേഹം!

തിരുത്താനുള്ള സാധ്യത ജീവിതത്തിൽ ഇല്ലെങ്കിൽ പിന്നെ ജീവിതത്തിന്‌ എന്ത്‌ അർത്ഥമാണ്‌ ഉള്ളത്‌??! ഷൈൻ ടോം ചാക്കോയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചൂ എന്ന വേദനാജനകമായ വാർത്തകൾക്ക്‌ താഴെ ഉള്ള കമന്റുകൾ മനുഷ്യന്റെ ജീർണ്ണ മനോഭാവത്തിന്റെ നേർക്കാഴ്ച്ചയാണ്‌. ഷൈൻ ടോം ചാക്കോ എന്ന നടൻ താൻ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കൽ തിരിച്ചറിഞ്ഞ്‌ ആ തടങ്കലിൽ നിന്നും പുറത്ത്‌ വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂർക്ക്‌ നടത്തിയ യാത്രക്ക്‌ ഇടയിൽ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നൂ‌‌. തങ്ങളുടെ മകന്‌ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കൾ..

മകന്റെ സഹായത്തിന്‌ അവന്‌ താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നിൽക്കുന്നൂ എന്നത്‌ തന്നെ‌ ഒരു ഭാഗ്യമാണ്‌. അത്രയും എഫർട്ട് ഇട്ട്‌‌ പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകൾ കേട്ട്‌ മകനൊപ്പം ഉയിരു കൊടുത്ത്‌ ‌ നിൽക്കുന്ന ആ മാതാപിതാക്കളിൽ അവരിൽ ഒരാൾക്ക്‌ ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോൾ അത്‌ കണ്ട്‌ സന്തോഷിക്കാനും കുത്തുവാക്കുകൾ കൊണ്ട് റീത്ത്‌ വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവർക്ക്‌ വേണ്ടത്‌ ചികിത്സയാണ്‌. Really!!

ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത്‌ അത്‌ അയാളോടുള്ള കരുതലോ അയാൾ അത്‌ തിരുത്തി ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരണം എന്നുള്ള ആത്മാർഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല മറിച്ച്‌ (എല്ലാവരും എല്ല) അയാൾ അങ്ങനെ അങ്ങ്‌ നശിച്ച്‌ ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച്‌ ആണെന്ന് തോന്നിയിട്ടുണ്ട്‌. ഇന്ന് ഈ ഡിജിറ്റൽ ആൾക്കൂട്ട കല്ലെറിയലുകൾക്ക്‌ ഒരു തരം amusement worth കിട്ടിയിരിക്കുകയാണ്‌. ലഹരിക്ക്‌ അടിമപ്പെടുന്നതിന്‌ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും. പീർ പ്രഷർ, സിസ്റ്റം നൽകുന്ന പ്രഷർ, ഇൻസെക്യൂരിറ്റീസ്‌, മെന്റൽ ഹെൽത്ത്‌.. എന്നാൽ അതിൽ നിന്നും ആത്മാർഥമായി പുറത്ത്‌ കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ - നാട്ടിലും വീട്ടിലും നാണം കെട്ട്‌ അവർക്കൊപ്പം നിൽക്കുന്ന അവരുടെ ബന്ധുക്കളെ - ഒരു പോലെ കയ്യടിച്ച്‌ മോട്ടിവേറ്റ്‌ - enactment ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ്‌ സമൂഹമായി നമുക്ക്‌ മാറേണ്ടതുണ്ട്‌.

ഇനി കയ്യടിയും മോട്ടിവേഷനും enactment ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെൻസിബിളിറ്റി എങ്കിലും കാണിക്കാം.ഷൈൻ ടോം ചാക്കോയുടെ ദുഖത്തിൽ പങ്ക്‌ ചേരുന്നൂ. അദ്ദേഹത്തിന്‌ ഈ investigating times ൽ കൂടുതൽ ശക്തി ലഭിക്കട്ടെ-ആര്യൻ കുറിച്ചു.

Read Entire Article