Authored by: അശ്വിനി പി|Samayam Malayalam•9 Jun 2025, 8:49 am
തന്നെ അപായപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി നേരത്തെ എലിസബത്ത് ആരോപിച്ചിരുന്നു. ഇപ്പോൾ അപരിചിതമായ നമ്പറിൽ നിന്നും കോളുകൾ വരുന്നതായി എലിസബത്ത് തുറന്ന് പറയുന്നു
എലിസബത്ത് ഉദയൻ (ഫോട്ടോസ്- Samayam Malayalam) ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന ഗോസിപ്പുകൾക്ക് പിന്നാലെ, ബാല കോകില എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതും, പിന്നീട് ബാലയും എലിസബത്തും നടത്തിയ തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.
Also Read: നയൻതാരയ്ക്ക് വിഘ്നേശ് ശിവനോടാണോ, വിഘ്നേശ് ശിവന് നയൻതാരയോടാണോ ഇഷ്ടം കൂടുതൽ? വിവാഹ വാർഷികത്തിൽ നയൻതാര പറയുന്നുഅന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു. അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.
Also Read: അച്ഛനും മകനും ഒരേ കാമുകി, അവിഹിത ബന്ധങ്ങൾ കൂടുതൽ ചെയ്യുന്ന തൃഷയെ വിമർശിച്ച് സോഷ്യൽ മീഡിയ; ദുൽഖർ പിന്മാറിയത് നന്നായിപ്പോയി എന്ന്!
അപരിചിതമായ നമ്പറിൽ നിന്ന് നിരന്തരം കോളുകൾ വരുന്നു; ഇപ്പോൾ ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാവും; ഇപ്പോൾ നടക്കുന്ന കാര്യം തുറന്ന് പറഞ്ഞ് എലിസബത്ത്
ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും പ്രാങ്ക് ചെയ്തതാവാം, ഭയപ്പെടാതിരിക്കൂ, എന്നിരുന്നാലും അല്പം കരുതലോടെയിരിക്കൂ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതികരണങ്ങളാണ് കമന്റിന് താഴെ വരുന്നത്. എന്ത് തന്നെയായാലും എന്തുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് അന്വേഷിക്കുന്നുണ്ട് എന്ന് ഒരു കമന്റിന് മറുപടിയായി എലിസബത്ത് പറയുന്നുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·