
ചിത്രത്തിൻെറ പോസ്റ്റർ | Photo: Instagram/vishnuunnikrishnan
വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന 'അപൂര്‍വ്വ പുത്രന്മാര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. 'ക്രിഞ്ച്' എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം നല്‍കി ആലപിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്.
വിനായക് ശശികുമാര്‍, മലയാളി മങ്കീസ് എന്നിവര്‍ ചേര്‍ന്ന് വരികള്‍ രചിച്ച ഗാനത്തിന് നൃത്ത സംവിധാനം നിര്‍വഹിച്ചത് റിച്ചി റിച്ചാര്‍ഡ്‌സണ്‍ ആണ്. രജിത് ആര്‍.എല്‍., ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആരതി കൃഷ്ണയാണ്. ശശി നമ്പീശന്‍ (എസ്.എന്‍. ക്രിയേഷന്‍സ്), നമിത് ആര്‍. (എന്‍ സ്റ്റാര്‍ മൂവീസ്) എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. കോ പ്രൊഡ്യൂസര്‍ സുവാസ് മൂവീസാണ്. ശിവ അഞ്ചല്‍, രജിത്ത് ആര്‍.എല്‍., സജിത്ത് എസ്. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ആയി പുറത്തിറങ്ങുന്ന ചിത്രം ഗംഭീര സസ്‌പെന്‍സും നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്കില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായല്‍ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തില്‍ ഇവരുടെ ആദ്യ സിനിമയാണ് 'അപൂര്‍വ്വ പുത്രന്മാര്‍'. അശോകന്‍, അലന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, നിഷാന്ത് സാഗര്‍, ബാലാജി ശര്‍മ, സജിന്‍ ചെറുകയില്‍, ഐശ്വര്യ ബാബു, ജീമോള്‍ കെ. ജെയിംസ്, പൗളി വത്സന്‍, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റര്‍: ഷബീര്‍ സയ്യെദ്, ടിറ്റോ പി. തങ്കച്ചന്‍, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പര്‍, പശ്ചാത്തല സംഗീതം: വില്യം ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കമലാക്ഷന്‍ പയ്യന്നൂര്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, സൗണ്ട് ഡിസൈന്‍: എ.ബി ജുബിന്‍, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജര്‍: സുരേഷ് പുന്നശ്ശേരില്‍, പ്രൊജക്ട് ഡിസൈനര്‍: അനുകുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനീഷ് വര്‍ഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജിത്ത്, സംഘട്ടനം: കലൈ കിങ്സണ്‍, നൃത്തസംവിധാനം: റിച്ചി റിച്ചാര്‍ഡ്‌സണ്‍, അഖില്‍ അക്കു, സൂര്യന്‍ വി. കുമാര്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: പ്ലേകാര്‍ട്ട്, കൂകി എഫ്എക്‌സ്, റീ റെക്കോര്‍ഡിങ് മിക്‌സര്‍: ജിജു ടി ബ്രൂസ്, സ്റ്റില്‍സ്: അരുണ്‍കുമാര്‍ വി.എ., വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, പിആര്‍ഒ: ശബരി
Content Highlights: Apoorvaputhranmar movie song
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·