അപൂർവ്വ പുത്രന്മാർ! ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്‍റർടെയ്നർ; ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാം

6 months ago 6

Authored by: ഋതു നായർ|Samayam Malayalam13 Jul 2025, 4:45 pm

തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേ നേടിയ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ.

അപൂർവ്വ പുത്രന്മാർഅപൂർവ്വ പുത്രന്മാർ (ഫോട്ടോസ്- Samayam Malayalam)
അപൂർവ്വ പുത്രന്മാർ ' എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറക്കുന്ന ചിത്രമാണ് അപൂർവ്വ പുത്രന്മാർ . ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന 'ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും.

വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു തീയേറ്റർ വിരുന്ന് തന്നെയാണ് ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ കൂടാതെ, ലാലു അലക്സ്, അശോകൻ എന്നിവരുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്ന സൂചനയും ട്രെയിലറിൽ നിന്ന് ലഭിക്കുന്നുണ്ട്.

ആക്ഷൻ, കോമഡി, ത്രിൽ എന്നിവ ഉൾപ്പെടുത്തി ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്‍റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം, ഗംഭീര സസ്പെൻസും നിറച്ചാണ് കഥ പറയുന്നത് എന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്നത്. ഒരു ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.

രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.


വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ എന്നിവർ കൂടാതെ അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്ട് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഡ്രീം ബിഗ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി
Read Entire Article