അപ്പച്ചിയുടെ സ്വന്തം ആവണിക്കുട്ടി! എന്റെ രാജകുമാരിയെന്ന് മഞ്ജു; ഇപ്പോൾ മനസ്സിലായോ ഞാൻ എന്താ ഇങ്ങനെ ആയതെന്ന്

6 months ago 7

Authored by: ഋതു നായർ|Samayam Malayalam30 Jun 2025, 9:17 am

മീനാക്ഷിക്ക് അനുജത്തിയുടെ സ്ഥാനത്താണ് ആവണി. കുട്ടികാലത്ത് ഇരുവരെയും കാണാനും സാമ്യതകൾ ഏറെ ആയിരുന്നു.

മഞ്ജു വാര്യരും ആവണിയുംമഞ്ജു വാര്യരും ആവണിയും (ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടി മഞ്ജു വാര്യരുടേത്. മഞ്ജു മാത്രമല്ല ജ്യേഷ്ഠൻ മധു വാര്യരും മുൻ ഭർത്താവും നടനും ആയ ദിലീപും ഒക്കെ പ്രേക്ഷകർക്ക് അതി പ്രിയങ്കരർ ആണ്. സിനിമയെ ഏറെ സ്നേഹിച്ച മധുവിന് എന്നാൽ നടനായി അധികം ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അനുജത്തിക്ക് കൂട്ടായി മധു ഒപ്പം തന്നെയുണ്ട്.

മഞ്ജു വിവാഹമോചിതയായ സമയത്തും ഏട്ടന്റെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്.

ALSO READ: മതം മാറി വിവാഹം കഴിച്ചെന്ന് ആരോപണം! ഗൗരിയുടെ മറുപടി; തമിഴ് സ്റ്റൈൽ താലിയിൽ ഒളിപ്പിച്ചുവച്ച രഹസ്യം; പുത്തൻ സന്തോഷംഎന്റെ സ്വന്തം രാജകുമാരി എന്നാണ് മഞ്ജു അവണിയെ ചേർത്തുനിർത്തി ഇപ്പോൾ പറയുന്നത്. മഞ്ജുവിന്റെ രാജകുമാരിക്ക് പിറന്നാൾ ദിനമാണ്. ആവണിക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസും പങ്കിട്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്" ആളുകൾ പറയും ഞാൻ ഭയന്കര ക്രേസി ആണെന്ന്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെ കണ്ടാൽ, അവർക്ക് മനസ്സിലാകും എന്തുകൊണ്ടെന്ന് ഞാൻ അങ്ങനെ ആയതെന്ന് ക്യാപ്‌ഷൻ നൽകി മഞ്ജുവും ആവണിയും ഒപ്പമുള്ള ഒരു ഫൺ വീഡിയോയും ലേഡി സൂപ്പർ സ്റ്റാർ റീ ഷെയർ ചെയ്തിട്ടുണ്ട്. മീനാക്ഷിയും ആവണിയും തമ്മിൽ നല്ല ചങ്ങാത്തം ഇപ്പോഴും ഉണ്ടെന്നാണ് സൂചന.

ALSO READ: ഞാൻ ചേട്ടനും ചേച്ചിക്കും മകളെപ്പോലെ! മഞ്ചുക്കുട്ടി വാര്യർ ആണ്; ദി റിയൽ പോരാളി; എന്തിനെയും നേരിടാനുള്ള കഴിവ് മോൾക്കുണ്ടെന്ന് കുഞ്ചുവും

സമപ്രായക്കാർ അല്ല ഇരുവരും എങ്കിലും ഇരുവർക്കും ഇടയിലുള്ള ബന്ധം അത്രയും അഗാധമാണ്. ഇരുവരും തമ്മിൽ ഏകദേശം പത്തുവയസ്സോളം വ്യത്യാസമാണ് ഉള്ളത് എന്നാണ് സൂചന. ചേച്ചിയാണ് ആവണിക്ക് മീനാക്ഷി ഇവരുടെ കുട്ടിക്കാലമെല്ലാം ഒരുമിച്ചായിരുന്നു എന്നാണ് പുള്ളിലെ നാട്ടുകാരിൽ ചിലർ അടുത്തിടെ ചില യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.

ALSO READ:

Read Entire Article