
കൃഷ്ണകുമാറും ദിയ കൃഷ്ണയും | Photo: Screen grab/ Krishna Kumar
മകള്‍ ദിയ കൃഷ്ണ കുഞ്ഞിന് ജന്മം നല്‍കിയെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. വിദേശത്തുനിന്നുപോലും തനിക്ക് അപ്പൂപ്പനായതിന് അഭിനന്ദനം അറിയിച്ച് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. യൂട്യൂബ് ചാനലില്‍ കഴിഞ്ഞദിവസം പങ്കുവെച്ച വ്‌ളോഗിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. താന്‍ ഇതുവരെ പ്രസവിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണയും വ്യക്തമാക്കി.
'സിന്ധു അറിഞ്ഞോ സംഭവം, എത്രയോപേര്‍ വിളിയോട് വിളി. കണ്‍ഗ്രാജുലേഷന്‍സ്, അപ്പൂപ്പനായല്ലേ, ഓസി പ്രസവിച്ചല്ലേ എന്ന്', കൃഷ്ണകുമാര്‍ വ്‌ളോഗില്‍ ഭാര്യ സിന്ധു കൃഷ്ണകുമാറിനോട് പറഞ്ഞു. ഭര്‍ത്താവ് അശ്വിന്റെ അമ്മപോലും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കണ്ട് വിളിച്ചുചോദിച്ചുവെന്ന് ദിയ കൃഷ്ണയും തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
'അശ്വിന്റെ അമ്മയും വിളിച്ചിരുന്നു. എന്റടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അശ്വിന്‍ പറഞ്ഞു, അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, അവള്‍ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാമെന്ന്', എന്നായിരുന്നു കൃഷ്ണകുമാറിന്റെ അടുത്തിരുന്ന ദിയ കൃഷ്ണ പറഞ്ഞത്.
'കുവൈത്തില്‍നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍മീഡിയയിലൊക്കെ വന്നുകേട്ടോ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ ഓസി അവിടെ ഇരിക്കുന്നു. അവള്‍ക്ക് വയറില്ലേ എന്ന് നോക്കി. എപ്പോഴെങ്കിലും പ്രസവിച്ചോ എന്ന് നോക്കി', കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസവിച്ച് കൊച്ചിനെ സ്‌കൂളിലാക്കിയെന്നായിരുന്നു ഇതിന് സിന്ധുവിന്റെ കൗണ്ടര്‍. ഇതുകേട്ട കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചു. ദിയയും ചിരിയില്‍ കൂടെക്കൂടി. തുടര്‍ന്ന്, ദിയയുടെ തോളില്‍കൈവെച്ച്, 'അങ്ങനെ നീ അഡ്വാന്‍സ് പ്രസവം കഴിഞ്ഞല്ലേ', എന്ന് കൃഷ്ണകുമാര്‍ ചോദിച്ചു. ഇതിന് മറുപടിയായി, 'എല്ലാവരുടേയും അറിവിനുവേണ്ടി പറയുകയാണ്, ഞാന്‍ പ്രസവിച്ചിട്ടില്ല', എന്ന് ദിയ പ്രേക്ഷകരെ അറിയിച്ചു.
Content Highlights: Krishna Kumar Denies Daughter`s transportation Rumors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·