Authored by: അശ്വിനി പി|Samayam Malayalam•16 May 2026, 4:32 p.m. IST
തൃഷ കൃഷ്ണയുടെ അടുത്ത സുഹൃത്തായ ഖുശ്ബു സുന്ദര്‍, വിജയ് വിഷയത്തില്‍ നടിയെ പിന്തുണയ്ക്കുകയാമ് ചെയ്യുന്നത്. അതേ സമയം ആര്‍തി വിഷയത്തില്‍ രവി മോഹനെ പഴി പറയുകയും ചെയ്യുന്നു. ഇതെന്ത് നീതി എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം
ആർതി രവി | ഖുശ്ബു സുന്ദർ | തൃഷ കൃഷ്ണൻവിഷയത്തില് തുടക്കം മുതലേ ആര്‍തി രവിയെ പിന്തുണച്ച ആളാണ് നടി ഖുശ്ബു സുന്ദര്‍ . ഏറ്റവുമൊടുവില്‍ ആര്‍തി രവി പങ്കുവച്ച പോസ്റ്റിന് താഴെയും, ഒരു അമ്മയോട് ഒരിക്കലും കളിക്കാന്‍ നില്‍ക്കരുത് എന്ന് പറഞ്ഞാണ് ഖുശ്ബു എത്തിയത്. രവി മോഹന്‍ നടത്തിയ പത്ര സമ്മേളനത്തിലും പേരെടുത്ത് പറയാതെ ഖുശ്ബുവിനെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാമ് ഖുശ്ബുവിന്റെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
Also Read: കൈ ഞരമ്പ് മുറിച്ച് ഭീഷണിപ്പെടുത്തി കല്യാണം, പിന്നെ നടന്നത് ക്രൂരതകള്‍; മുന്‍ ഭാര്യയില്‍ നിന്ന് രവി മോഹന് അനുഭവിച്ചത്ആര്തി രവിയ്ക്ക് ഒരു ന്യായവും തൃഷ കൃഷ്ണന് ഒരു ന്യായവും ആണോ, സംഗീത സ്വര്‍ണലിംഗവും രണ്ട് മക്കളുടെ അമ്മയല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. രവി മോഹന് കെനിഷാ ഫ്രാന്‍സിസുമായുള്ള സൗഹൃദത്തെ വിമര്‍ശിച്ച്, അതിന്റെ പേരില്‍ ആര്‍തിയ്ക്ക് പിന്തുണ നല്‍കുന്ന ഖുശ്ബു എന്തുകൊണ്ട്, തൃഷ കൃഷ്ണന്റെയും വിജയ് യുടെയും കാര്യത്തില്‍ കണ്ണടയ്ക്കുന്നു.
രണ്ട് മക്കളുടെ അമ്മയായ സംഗീത തന്റെ ഭര്‍ത്താവിന് പ്രമുഖ നടിയുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഡിവോഴ്‌സ് കേസ് കൊടുത്തു, അതിന് പിന്നാലെ വിജയ് തൃഷയ്‌ക്കൊപ്പ ട്വിന്നിങ് അടിച്ച് കല്യാണങ്ങളില്‍ പങ്കെടുത്തു. ആ ബന്ധത്തെ പരസ്യപ്പെടുത്തുന്ന വിധത്തില്‍ പല ചടങ്ങുകളിലും വന്നു, കൂടിക്കാഴ്ചകള്‍ നടത്തി. പക്ഷേ തൃഷയെ പിന്തുണയ്ക്കുകയും, ഒറ്റ സുഹൃത്ത് എന്ന നിലയില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.
ആര്‍തിയ്ക്ക് വേണ്ടി പിന്തുണയ്ക്കുന്ന ഖുശ്ബുവിന് എന്തുകൊണ്ട് തൃഷയോട് മറ്റൊരാളുടെ ഭര്‍ത്താവുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് പറഞ്ഞുകൂട, സംഗീതയുടെ ദാമ്പത്യം തകര്‍ക്കരുത് എന്ന് പറഞ്ഞുകൂട എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
അതേ സമയം രവി മോഹന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഖുശ്ബു ട്വിറ്ററിലെത്തി. ചിലര്‍ അവരുടെ ഡിഎന്‍എ തെളിയിക്കാന്‍ പാടുപെടുകയാണ്, ഞാന്‍ മനസ്സിലാക്കിയത് ശരിയാണ് എന്ന് തെളിയിച്ചതിന് നന്ദി- എന്നാണ് ഖുശ്ബുവിന്റെ പ്രതികരണം. മറ്റൊരാളുടെ കുടുംബത്തിലേക്ക് ഇടിച്ചുകയറി അഭിപ്രായം പറയുന്നതിന് അവിടയെും ഖുശ്ബുവിന് വിമര്‍ശനം തന്നെയാണ്.






English (US) ·