06 May 2025, 12:12 PM IST

ഡബ്‌സി പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo: Screen grab/ Instagram: Dabzee
യാത്രയ്ക്കിടെ വഴിയരികില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കുട്ടി ആരാധകന്റെ വീഡിയോ പങ്കുവെച്ച് ഡബ്‌സി. ഇന്‍സ്റ്റഗ്രാമിലാണ് ഡബ്‌സി തന്റെ കുട്ടി ആരാധകനുമൊപ്പമുള്ള നിമിഷങ്ങളുടെ റീല്‍ പങ്കുവെച്ചത്. 'ചെലോല് ചെര്‍താണേലും ബല്യ ബാല്യാണ് ഓല്‍ക്ക്', എന്ന ക്യാപ്ഷനോടെയാണ് റീല്‍ പങ്കുവെച്ചത്. ചില അനുഗ്രഹങ്ങള്‍ എന്നും ഡബ്‌സി വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
തന്റെ മുന്നില്‍ നിര്‍ത്തിയ കാറിനുള്ളില്‍ കണ്ടത് ആരാണെന്ന് വിശ്വാസംവരാതെ ഞെട്ടി നില്‍ക്കുന്ന ആരാധകന്റെ വീഡിയോയാണ് ഡബ്‌സി പങ്കുവെച്ചത്. 'അവന്‍ ശ്വാസംപോലും വിടുന്നില്ലെന്ന്' ഡബ്‌സിക്കൊപ്പമുള്ളവര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെട്ടെന്ന് താന്‍ പോയി ഫോണെടുത്ത് വരാമെന്ന് പറഞ്ഞ് ആരാധകന്‍ വീട്ടിലേക്ക് ഓടിപ്പോയി. മൊബൈല്‍ ഫോണെടുത്ത് പെട്ടെന്ന് തന്നെ തിരിച്ചുവന്ന കുട്ടി ഡബ്‌സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആഗ്രഹം അറിയിച്ചു. കാറില്‍നിന്നിറങ്ങിയ ഡബ്‌സി കുട്ടി ആരാധകനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു.
ഓടിയെത്തിയ കുട്ടി കിതയ്ക്കുന്നുണ്ടായിരുന്നു. ഇത് ഡബ്‌സി പറഞ്ഞപ്പോള്‍, അതുപോലും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഡബ്‌സിയെ കാണണമെന്ന് താന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നുവെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് ഇരുവരും സെല്‍ഫി എടുക്കാന്‍ ഒരുങ്ങിയതോടെ റീല്‍ അവസാനിക്കുന്നു. ഡബ്‌സി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി ഒത്തിരിപ്പേരാണ് എത്തിയത്. റീലിലെ ഹൃദ്യമായ നിമിഷത്തെ എല്ലാവരും നല്ലവാക്കുകള്‍ കൊണ്ടാണ് പ്രകീര്‍ത്തിച്ചത്. താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരത്തെ നേരില്‍ കണ്ടപ്പോഴുള്ള ആശ്ചര്യത്തെ പലരിലും കൗതുകമുണര്‍ത്തി.
Content Highlights: Dabzee shares a heartwarming brushwood with a young instrumentality connected the road





English (US) ·