Published: January 09, 2026 02:53 PM IST Updated: January 09, 2026 05:27 PM IST
1 minute Read
മുംബൈ ∙ ‘അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്’– ഈ അടിക്കുറിപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും പോൺസ്റ്റാർ കെന്ദ്ര ലസ്റ്റും ഒരുമിച്ചുള്ള സെൽഫി കണ്ട ആരാധകർ ഒന്നു ഞെട്ടി. ജനുവരി 7നാണ് ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ കെന്ദ്ര ലസ്റ്റ് പങ്കുവച്ചത്. വിരാട് കോലിയുള്ളതു കൊണ്ടുതന്നെ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലായി. ഇതോടെ ആരാധകരും ഒന്നു പകച്ചു.
സൂപ്പർ താരത്തെ പോൺസ്റ്റാർ യഥാർഥത്തിൽ കണ്ടുമുട്ടിയോ എന്നും സെൽഫിയെടുത്തോ എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രമല്ല കെന്ദ്ര ലസ്റ്റ് പങ്കുവച്ചത്. അതുകൊണ്ടു തന്നെ ആരാധകരുടെ സംശയം ഇരട്ടിക്കുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോലി ഇന്ത്യയിലുണ്ട്. അതിനിടെ കെന്ദ്ര എപ്പോൾ താരത്തെ വിദേശത്തു വച്ചു കണ്ടെന്നും സെൽഫിയെടുത്തെന്നും ആരാധകർ ചോദിച്ചു.
‘‘അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത് - എത്ര പ്രചോദനാത്മകവും വിനീതനുമായ ആൾ’’ എന്ന അടിക്കുറിപ്പോടെയാണ് കെന്ദ്ര ലസ്റ്റ് പോസ്റ്റിട്ടത്. #kendralust #virat #viratkohli #india unitedkingdom & #PeoplesChamp," തുടങ്ങിയ ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ചിത്രം എഐയുടെ സഹായത്തോടെ നിർമിച്ചതാണെന്നു സ്ഥിരീകരിച്ചു. കെന്ദ്രയുടെ തന്നെ ഔദ്യോഗിക പേജിൽനിന്ന് പോസ്റ്റ് ചെയ്യുകയും ഒറ്റനോട്ടത്തിൽ ഒറിജിനലാണെന്നു തോന്നിക്കുകയും ചെയ്യുന്നതിനാലാണ് സെൽഫി യഥാർമാണെന്നു ചിലരെങ്കിലും കരുതിയത്.
എന്നാൽ കെന്ദ്രയുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ, അടുത്തിടെയായി പതിവായി എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും വിഡിയോകളും താരം പോസ്റ്റു ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇതിനുമുൻപ്, ബോളിവുഡ് സൂപ്പർതാരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനുമൊത്തുള്ള എഐ ചിത്രങ്ങൾ പങ്കുവച്ചപ്പോഴും ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. മാത്രമല്ല, ഐപിഎലിൽ വിരാട് കോലിയുടെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിൽ കോലിയെ കെന്ദ്ര ടാഗ് ചെയ്തതും ചർച്ചയായിട്ടുണ്ട്.
ഞായറാഴ്ച ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിരാട് കോലി. ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച കോലി, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയിലെ രണ്ടു മത്സരങ്ങളിലും കോലി കളിച്ചിരുന്നു. ആന്ധ്രയ്ക്കെതിരെ 131 റൺസും ഗുജറാത്തിനെതിരെ 77 റൺസുമെടുത്ത താരം ഫോം തെളിയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിയായിരുന്നു പ്ലെയർ ഓഫ് ദ് സീരീസ്.
English Summary:








English (US) ·