അബൂബക്കറിന്റെ മകൻ നിയാസിന്റെ ചേട്ടൻ രഹ്നയുടെ സ്വന്തം ഇക്ക; കലാകാരന്റെ ജീവിതം അങ്ങനെയാണെന്ന് ഉപ്പ പറഞ്ഞ ആ വാക്കുകൾ

5 months ago 5

Produced by: ഋതു നായർ|Samayam Malayalam2 Aug 2025, 10:19 am

കരാറായ സിനിമകൾ,ലണ്ടനിലെ ഓണം പ്രോഗാമുകൾ..എല്ലാം ഉപേക്ഷിച്ച് ഇക്ക പോയി; ഈ വിയോഗം വിശ്വസിക്കാൻ നമുക്ക് സാധിക്കില്ല

അബൂബക്കറിന്റെ മകൻ നിയാസിന്റെ ചേട്ടൻ രഹ്നയുടെ സ്വന്തം ഇക്ക; കലാകാരന്റെ ജീവിതം അങ്ങനെയാണെന്ന് ഉപ്പ പറഞ്ഞ ആ വാക്കുകൾ
ഏറെ സന്തുഷ്ടകുടുംബം ആയിരുന്നു കലാഭവൻ നവാസിന്റേതെന്നു അവരെ അടുത്തറിയുന്നവർക്ക് അറിയാം. വെറും അന്പതാമത്തെ വയസ്സിൽ അദ്ദേഹം യാത്രയാകുമ്പോൾ കുടുംബത്തിന് നഷ്ടമായത് അവരുടെ നട്ടെല്ലാണ്. എന്തിനും ഏതിനും കുടുംബത്തിന് ഒപ്പം നിൽക്കുന്ന ആളായിരുന്നു നവാസ്. അനുകരണ കലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം അനുജനെയും ആ വഴിയിലേക്ക് എത്തിച്ചു. ഇപ്പോഴും കുടുംബത്തിന് ഈ വിയോഗം ഉൾക്കൊള്ളാൻ സാധിച്ചില്ല. അന്തരിച്ചു എന്ന് മെസേജുകൾ വന്നെങ്കിലും ആരെങ്കിലും റൂമർ ഉണ്ടാക്കിയതെന്ന് പ്രിയപ്പെട്ടവർ വിശ്വസിച്ചു. എന്നാൽ മരണം സ്ഥിരീകരിച്ചുകൊണ്ട് വാർത്തകൾ വന്നതോടെയും വിശ്വസിക്കാൻ പ്രയാസമായി.

ആ ദുഃഖം മനസ്സിൽ

വാപ്പയെ അവസാനമായികാണാൻ കഴിഞ്ഞില്ലെന്ന ദുഃഖം നവാസിനുണ്ടായിരുന്നു; പക്ഷേ കലാകാരന്റെ ജീവിതം അങ്ങനെയെന്ന് വാപ്പ മുൻപെങ്ങോ പറഞ്ഞ ആ വാക്കുകൾ നവാസ് ഉൾക്കൊണ്ടു. വാപ്പ അബൂബക്കർ മരിക്കുന്ന സമയത്ത് നവാസ് വിദേശത്ത് ആയിരുന്നു. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹറിനിൽ. വേദിയില്‍ വാപ്പയെ അനുകരിച്ച് കൊണ്ടിരിയ്‌ക്കെ ആണ് നാട്ടിൽ അബൂബക്കർ മരണപ്പെടുന്നത്. ഷോ കഴിഞ്ഞ് ബാക്ക് സ്‌റ്റേജില്‍ എത്തിയപ്പോള്‍ ആണ് വിവരം നവാസ് അറിഞ്ഞത്.

സഹോദരൻ നിയാസിനൊപ്പം നവാസ്

അവസാനമായി വാപ്പയെ കാണാൻ നവാസിന് സാധിച്ചില്ല.ആ സമയത്തൊക്കെ ബഹറിനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് എത്തുക എന്നുള്ളത് അത്ര പെട്ടെന്ന് നടക്കില്ല. മൃതദേഹം അധികം കാത്തുവയ്ക്കാനും സാധിക്കുമായിരുന്നില്ല. അങ്ങനെ അബൂബക്കറിനെ അവസാനമായി കാണാൻ നവാസിന് സാധിച്ചില്ല. ആ ദിവസം മുഴുവൻ നവാസ് റൂമിൽ തന്നെ കഴിച്ചുകൂട്ടി;

വാപ്പയുടെ വാക്കുകൾ

ഏറ്റവും സങ്കടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരുന്ന ജീവിതമാണ് കലാകാരന്റേത് എന്ന് തന്റെ വാപ്പ പറഞ്ഞു തന്ന വാക്കുകൾ ആണ് ഹൃദയത്തോട് നവാസ് ചേർത്തുവച്ചത്. എല്ലാ ആഘോഷങ്ങളും നമുക്ക് ആഘോഷിക്കാനാകില്ല, മരണം പോലുള്ള ദുഃഖങ്ങളില്‍ പങ്ക് ചേരാനും കഴിയില്ല എന്ന് നവാസിനെ പറന്ന് പഠിപ്പിച്ചത് അബൂബക്കർ ആയിരുന്നു

നവാസിന്റെ കുടുംബം

മൂന്നുമക്കളാണ് നവാസിനും രെഹ്നക്കും. മൂത്തമകൾ ഡിഗ്രിക്ക് ആയി. ഈ അടുത്താണ് വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം രെഹ്ന അഭിനയത്തിലേക്ക് മടങ്ങിവന്നത്. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ച ഇഴ എന്ന ചിത്രത്തിൽ ഭാര്യയും ഭർത്താവും ആയിട്ടാണ് നവാസും രെഹ്നയും എത്തിയത്. നടൻ നിയാസിന്റെ ചേട്ടൻ കൂടിയാണ് നവാസ്

Read Entire Article