17 August 2025, 06:09 PM IST

ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ, 2025 - 27 വർഷത്തെ ഭരണസമിതി അംഗങ്ങൾ
ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികള്‍. അബ്ദുള്‍ റഹ്‌മാനേയും ജിസ്സെന്‍ പോളിനേയും പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. ഗ്രിഗറി വര്‍ഗീസ് ആണ് ട്രഷറര്‍.
അനീഷ് ഗോപാല്‍, ആന്റണി സ്റ്റീഫന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാവും. ജോയിന്റ് സെക്രട്ടറിമാരായി എം. സജീഷിനേയും പ്രമേഷിനേയും തിരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
സാബു കൊളോണിയ, വില്യംസ് ലോയല്‍, ഹസ്സന്‍ വി.കെ, സനൂപ് ഇ.സി, സേവ്യര്‍ സി.ജെ, സനല്‍ കുമാര്‍.
Content Highlights: Abdul Rahman & Jissen Paul elected President & General Secretary of FEFKA Publicity Designers Union
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·