അബ്രാറിന്റെ വിവാദമായ വിക്കറ്റ് ആഘോഷം അനുകരിച്ച് ഹസന്‍ അലി; സംഭവം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ |Video

9 months ago 9

19 April 2025, 04:53 PM IST

hasan-ali-mimics-abrar-ahmed-celebration

Photo: Screengrab/ x.com/mufaddal_vohra

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മത്സരത്തിനിടെ പാക് താരം അബ്രാര്‍ അഹമ്മദിനെ അദ്ദേഹത്തിന്റെ തന്നെ വിവാദമായ വിക്കറ്റ് ആഘോഷം ഓര്‍മിപ്പിച്ച് സഹതാരം ഹസന്‍ അലി. പിഎസ്എല്ലില്‍ വെള്ളിയാഴ്ച നടന്ന കറാച്ചി കിങ്‌സ്-ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് മത്സരത്തിനിടെയായിരുന്നു കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് മത്സരത്തിനിടെ ഏറെ വിവാദമായ അബ്രാറിന്റെ വിക്കറ്റ് ആഘോഷം ഹസന്‍ അലി, അബ്രാറിനു നേരേ തന്നെ പ്രയോഗിച്ചത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ഇന്നിങ്‌സിന്റെ 19-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാം പന്തില്‍ അബ്രാറിന്റെ വിക്കറ്റെടുത്ത ശേഷമാണ് ഹസന്‍ അലി താരത്തിനു നേരേ തലകൊണ്ട് 'കയറിപ്പോ' എന്ന തരത്തില്‍ ആംഗ്യം കാണിച്ച് വിക്കറ്റ് ആഘോഷം നടത്തിയത്. പിന്നാലെ അബ്രാറിനടുത്തെത്തി ഹസന്‍ സൗഹൃദത്തില്‍ സംസാരിക്കുകയും ചെയ്തു. ചിരിച്ചുകൊണ്ടാണ് അബ്രാര്‍ ഗ്രൗണ്ട് വിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 23-ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ശേഷമാണ് അബ്രാര്‍ ഈ വിക്കറ്റ് ആഘോഷം നടത്തിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി. അബ്രാറിന്റെ കാരംബോളിന് ഗില്ലിന് മറുപടിയുണ്ടായില്ല. രണ്ട് കൈയും കെട്ടിക്കൊണ്ട് ഗാലറിയിലേക്ക് മടങ്ങൂ എന്ന് തലകൊണ്ട് ആംഗ്യം കാണിക്കുകയാണ് അബ്രാര്‍ ചെയ്തത്. പക്ഷേ, മത്സരത്തില്‍ ഇന്ത്യ, പാകിസ്താനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചതോടെ അബ്രാര്‍ 'എയറിലായി'. അബ്രാര്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു.

Content Highlights: Hasan Ali recreated Abrar Ahmed`s viral PSL wicket celebration, sparking societal media buzz. The inci

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article