വിവാഹത്തിന് ശേഷം നൃത്തവുമായി ദിവ്യ മുന്നോട്ടു പോയി എങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടായില്ല. എന്താണ് അവിടെ സംഭവിച്ചത്, എന്തുകൊണ്ടാണ് അഭിനയിക്കാതിരുന്നത് എന്ന് ദിവ്യ ഉണ്ണി വ്യക്തമാക്കുന്നു. ആനീസ് കിച്ചണില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.
ചെറുപ്പത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍, അമ്മ പറഞ്ഞത് പഠിക്കണം, എന്നാല്‍ മാത്രമേ അഭിനയത്തിലേക്ക് വിടൂ എന്നാണ്. നൃത്താദ്യാപകന്‍, പ്രാക്ടീസ് ചെയ്താലേ സ്റ്റേജില്‍ കയറ്റൂ എന്നും പറഞ്ഞു. അതോടെ ഡാന്‍സും പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ ആളാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്രയും കൃത്യതയോടെ എല്ലാം കൊണ്ടു പോകാന്‍ സാധിച്ചില്ല.
വിവാഹത്തിന് ശേഷം ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചു, അതോടെ ഒരു ടീച്ചര്‍ എന്ന നിലയിലുള്ള കുറ്റബോധം വന്നു. അവിടെ ക്ലാസുകള്‍ ഒഴിവാക്കി, ഇവിടെ അഭിനയിക്കാന്‍ വരാന്‍ സാധിക്കാത്ത അവസ്ഥ. അതിനൊപ്പം അമ്മയായതോടെ, അമ്മ എന്ന നിലയിലുള്ള കുറ്റബോധവുമായി. പിന്നെ അതുമായി മുന്നോട്ടു പോയി. പക്ഷേ അപ്പോഴും അഭിനയത്തെ മിസ്സ് ചെയ്തിരുന്നു, അഭിനയിക്കണം എന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അതേ സമയം ഞാനൊരാള്‍ കാരണം ഒരു സിനിമയുടെ മൊത്തം ക്രൂവിനെയും ബുദ്ധിമുട്ടിക്കാനും എനിക്ക് താത്പര്യമില്ല.
ഇടയില്‍ ഞാനൊരു കോഴ്‌സ് ചെയ്തിരുന്നു. അതിന്റെ പരീക്ഷയ്ക്ക് വേണ്ടി, നാല് ദിവസം മുന്‍പ് നാട്ടിലേക്ക് എത്താനാണ് പ്ലാന്‍ ചെയ്തിരുന്നത്. നാട്ടില്‍ വന്നതിന്റെ അടുത്ത ദിവസം ഞാനൊരു പ്രോഗ്രാമും കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ നാട്ടിലേക്കുള്ള യാത്രയില്‍, മഞ്ഞുവീഴ്ചയെ തുടര്‍ന്ന് രണ്ട് ദിവസം തുര്‍ക്കി വിമാനത്താവളത്തില്‍ സ്റ്റാക്കായി, ആ പരിപാടിയില്‍ പങ്കെടുക്കാനും സാധിച്ചില്ല. അതിന് ശേഷം വേറൊരു കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കാന്‍ എനിക്ക് മാനസികമായി തോന്നിയില്ല.
ഒരുപക്ഷേ ഇതൊക്കെ എന്റെ മുടന്തന്‍ ന്യായങ്ങളാവാം, എനിക്കങ്ങനെ തോന്നാറുണ്ട്. പക്ഷേ ശരിയായ സമയവും സാഹചര്യവും വന്നാല്‍ ഒരു സിനിമ സംഭവിക്കും. കഥകള്‍ കേള്‍ക്കുന്നുണ്ട് എന്ന് ദിവ്യ ഉണ്ണി പറഞ്ഞു




English (US) ·