Authored by: അശ്വിനി പി|Samayam Malayalam•7 Apr 2026, 1:43 p.m. IST
നടനും നിര്‍മാതാവുമായ ചിത്ര ലക്ഷ്മണാണ് തൃഷ കൃഷ്ണന് അഭിനയം നിര്‍ത്തുകയാണ് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍ നടി
തൃഷ കൃഷ്ണൻഏറ്റവുമൊടുവില് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃഷ സിനിമ ജിവിതം അവസാനിപ്പിക്കുന്നു എന്നാണ്. നടനംു നിര്‍മാതാവുമൊക്കെയായ ചിത്ര ലക്ഷ്മണ് ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തെ കുറിച്ച് വളരെ ആധികാരികമായി പ്രതികരിച്ചത്. വരുന്ന അവസരങ്ങള്‍ എല്ലാം തൃഷ കൃഷ്ണന് ഒഴിവാക്കുകയാണ്, തന്റെ അറിവില്‍ ചില നിര്‍മാതാക്കളോട് നോ പറഞ്ഞു എന്നാണ് ചിത്ര ലക്ഷ്മണ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
Also Read: നീ എന്തിനാ എന്നെ വിട്ടു പോയത്, കുഞ്ഞുണ്ടാവുന്നതെല്ലാം നമ്മള് സ്വപ്നം കണ്ടതല്ലേ; ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ബിപിന്‍ ചന്ദ്രയുടെ പോസ്റ്റ്വാര്ത്തകള് ശക്തമായതോടെ ഇതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷ കൃഷ്ണന്. ഞാന്‍ സിനിമ ഉപേക്ഷിച്ചു, ഒരു ബിസിനസ്സുകാരനെ വിവാഹം ചെയ്തു, ഇന്നലെ രണ്ട് വയസ്സ് തികഞ്ഞ നാല് മക്കളെ വളര്‍ത്തുന്നു! വേറെ എന്തെങ്കിലുമുണ്ടോ, ഇന്നത്തെ ഫിക്ഷന്‍ ക്വാട്ട മുഴുവന്‍ നമ്മള് ഉള്‍പ്പെടുത്തിയില്ലേ- എന്ന് ചോദിച്ചുകൊണ്ടാണ് തൃഷയുടെ പോസ്റ്റ്.
2015 ല്‍ വരുണ്‍ മണിയനുമായുള്ള വിവാഹ മുടങ്ങിയതിന് ശേഷം വിവാഹ വാര്‍ത്തകള്‍ സ്ഥിരമാണ്. പലപ്പോഴും പല നടന്മാര്ക്കൊപ്പവും, ബിസിനസ്സുകാര്ക്കൊപ്പവും തൃഷയുടെ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തകള്‍ അതി ശക്തമാവുമ്പോള്‍ ഇതുപോലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അതിന് മറുപടി ചെയ്യുകയാണ് തൃഷ പൊതുവെ ചെയ്യാറുള്ളത്.
Also Read: ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തതിന് ശേഷം മരണം! എന്താണ് നടി സുഭാഷിണിയ്ക്ക് സംഭവിച്ചത്?
എന്നാല്‍ അഭിനയം നിര്‍ത്തുകയാണ് എന്ന ഗോസിപ് ഇതാദ്യമായാണ് പുറത്ത് വന്നത്. മരണം വരെ തനിക്ക് അഭിനയിക്കണം, അഭിനയം നിര്‍ത്തണം എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് വരുണ്‍ മണിയനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയത് എന്ന് പറഞ്ഞ ആളാണ് തൃഷ. ആ തൃഷ, ഇപ്പോള്‍ വിജയ്ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനായി അഭിനയം നിര്‍ത്തുന്നു എന്ന തരത്തിലായിരുന്നു ഗോസിപ്പ്. ഒറ്റ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അതിന് മറുപടി നല്‍കിയിരിക്കുകയാണ് തൃഷ






English (US) ·