അഭിനയം ശരിയില്ലെന്ന്, സെറ്റില്‍ നിന്ന് തിരിച്ചയച്ചു! മടങ്ങിവന്ന് വാങ്ങിയത് ഒരു ദേശീയ പുരസ്‌കാരവും 4 സംസ്ഥാന പുരസ്‌കാരങ്ങളും

1 month ago 7
മലയാള സിനിമയ്ക്ക് മറ്റൊരു തീരാ നഷ്ടം കൂടെ, നടന്‍ സലിം കുമാര്‍ മരണത്തിന് കീഴടങ്ങി. 56 വയസ്സായിരുന്നു. കരള്‍ സമ്പന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലങ്ങളായി ചികിത്സയിലായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സജീവമല്ലായിരുന്നു. മലയാളികളെ ഒത്തിരി ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് സലിം കുമാര്‍ കടന്നുപോയത്

മിമിക്രി വേദികളില്‍ നിന്നു തന്നെയാണ് സലിം കുമാറിന്റെയും തുടക്കം. കോളേജ് പഠനകാലത്തേ കലയോടും കലാപരമായ പ്രവൃത്തികളോടും വലിയ താത്പര്യമായിരുന്നു സലിം കുമാറിന്. കോമിക്കോള എന്ന ടെലിവിഷന്‍ ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലേക്കെത്തി, 1997 ല്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തില്‍ ഒരു ചെറിയ റോള്‍ ചെയ്തുകൊണ്ടാണ് തുടക്കം. പിന്നീട് ഒത്തിരി ചിത്രങ്ങളില്‍ ചെറിയ ചെറിയ റോളുകള്‍ സലിം കുമാറിനെ തേടിയെത്തി.

Also Read: 9 ആം വയസ്സില്‍ സമ്പാദിച്ചു തുടങ്ങി, 30 ല്‍ കല്യാണം; ഒരു മാറ്റം വേണം എന്നാഗ്രഹിച്ചു, അത് കിട്ടി; ട്രോളിന് മറുപടി നല്‍കി സ്വാസിക

അങ്ങനെ വന്ന ഒരു സിനിമയായിരുന്നു സിബി മലയിലിന്റെ നീ വരുവോളം എന്ന ചിത്രം. എന്നാല്‍ ആ സിനിമയില്‍ സലിം കുമാറിന്റെ അഭിനയം ശരിയല്ല എന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെറ്റില്‍ നിന്ന് തിരിച്ചയച്ചു, പകരം ഇന്ദ്രന്‍സ് സിനിമയിലേക്കെത്തി. അന്ന് ഒരുപാട് വേദനിച്ചാണ് സലിം കുമാര്‍ ആ ലൊക്കേഷനില്‍ നിന്നും പോയത്. വീണ്ടും ചെറിയ ചെറിയ റോളുകള്‍ ചെയ്യുമ്പോഴും എന്നെങ്കിലും തനിക്കൊരു നല്ല വേഷം കിട്ടും എന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. ആ കണക്കുകൂട്ടല്‍ തെറ്റിയില്ല.

സത്യമേവ ജയതേ എന്ന ചിത്രത്തിലെ വേഷം കണ്ടിട്ടാണ് റാഫി മെക്കാര്‍ട്ടിന്‍ തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സലിം കുമാറിനെ കാസ്റ്റ് ചെയ്യുന്നത്. അതൊരു കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. അവിടെ നിന്നങ്ങോട്ട് പിന്നെ സലിം കുമാറിന്റെ കാലമായി. ഒന്നോ രണ്ടോ സീനില്‍ വന്ന പോകുന്ന വേഷമാണെങ്കില്‍ പോലും, ആ സീന്‍ കൈയ്യിലെടുക്കാനുള്ള സലിം കുമാറിന്റെ കഴിവ് അപാരമായിരുന്നു. ഈ പറക്കും തളികയിലെ കോശിയും സൂത്രധാരനിലെ ലീലാകൃഷ്ണനും മീശമാധവനിലെ അഡ്വക്കറ്റ് മുകുന്ദനുണ്ണിയും, കല്യാണരാമനിലെ പ്യാരിയും, മഴത്തുള്ളിക്കിലുക്കത്തിലെ മയ്യാണ്ടിയുമൊക്കെ അങ്ങനെ പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ്.


സലിം കുമാര്‍ ആടിത്തിമര്‍ത്ത സിനിമ ഏതാണ് എന്ന് ചോദിച്ചാല്‍ അത് പുലിവാല്‍ കല്യാണം തന്നെയാണ്. അതിലെ മണവാളനോളം പ്രേക്ഷകരെ ചിരിപ്പിച്ച മറ്റൊരു കഥാപാത്രമില്ല. നായകനെക്കാള്‍ കോമഡി താരത്തിന് കയ്യടി കിട്ടിയ സലിം കുമാറിന്റെ മറ്റൊരു വേഷമാണ് ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രമും. മായാവിയിലെ ആശാനയും ജനങ്ങള്‍ ഏറ്റെടുത്തു. സിഐഡി മൂസയിലെ മെന്റല്‍ പേഷ്യന്റ്, തിളക്കത്തിലെ അളിയന്‍, തൊമ്മനും മക്കളും സിനിമയിലെ രാജാക്കണ്ണ്, ചെസ്സിലെ ഉണ്ണിക്കണ്ണന്‍ എന്നിങ്ങനെ ഓരോ വേഷങ്ങളും ഇപ്പോള്‍ പ്രേക്ഷക മനസ്സിലൂടെ കടന്ന് പോകും.

ഇങ്ങനെ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സലിം കുമാറിന്റെ ഇമേജ് ബ്രേക്ക് ചെയ്ത ചിത്രമായിരുന്നു ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്. ആദ്യത്തെ സംസ്ഥാന പുരസ്‌കാരം സലിം കുമാറിനെ തേടിയെത്തിയത് പ്രേക്ഷകരെ കരയിപ്പിച്ച ആ ചിത്രത്തിലൂടെയാണ്. 2005 ല്‍ മികച്ച നടനുള്ള പുരസ്‌കാരം ആ സിനിമയിലൂടെ നേടി. 2010 ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും സലിം കുമാര്‍ വാങ്ങിച്ചു. 2013 ല്‍ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌കാരം വന്നത് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെയാണ്. കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ 2016 ല്‍ മികച്ച കഥാകാരനുള്ള സംസ്ഥാന പുരസ്‌കാരവും സലിം കുമാറിനെ തേടിയെത്തി.

Read Entire Article