'അഭിനയിച്ച സിനിമകളുടെ പേര് എനിക്ക് പോലും ഓര്‍മയില്ല'; വിമര്‍ശനത്തിന് ലാലിയുടെ സെല്‍ഫ് ട്രോള്‍

8 months ago 7

lali pm

ലാലി പി.എം. | Photo: Mathrubhumi

തന്റെ അഭിനയത്തെ വിമര്‍ശിച്ചയാള്‍ക്ക് തമാശരൂപേണ മറുപടിയുമായി നടി ലാലി. അഭിനയിക്കുമ്പോള്‍ മുഖത്ത് യാതൊരുഭാവവും വരാത്ത നടിയെന്നും എങ്ങനെ അവസരങ്ങള്‍ ലഭിക്കുന്നുവെന്ന് അറിയില്ലെന്നുമുള്ള വിമര്‍ശനത്തിനാണ് നടി മറുപടിയുമായി രംഗത്തെത്തിയത്. താന്‍ അഭിനയിച്ച അഞ്ച് സിനിമകളുടെ പേര് വിമര്‍ശിച്ച ആള്‍ക്കെന്നല്ല തനിക്കുപോലും ഓര്‍മ വരില്ലെന്നായിരുന്നു ലാലിയുടെ സെല്‍ഫ് ട്രോള്‍.

ശങ്കര്‍ ദാസ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലായിരുന്നു ലാലിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മദര്‍മേരി എന്ന ചിത്രത്തിലെ ഒരുഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിമര്‍ശനം. 'മുഖം ചുമരോട് ചേര്‍ത്തുപിടിച്ചുരച്ചാലും ഒരുഭാവവും വരാത്ത ലെവല്‍ പെര്‍ഫോമന്‍സ്' എന്നായിരുന്നു വിമര്‍ശനം.

'മോളിവുഡില്‍ ഇപ്പോള്‍ കാരക്റ്റര്‍ റോളുകള്‍ ചെയ്യുന്ന എല്ലാ നടന്മാരും നടിമാരും ഒന്നിനിനൊന്ന് മെച്ചമാണ്. കിടിലോല്‍കിടിലം പെര്‍ഫോമന്‍സാണ് എല്ലാവരും. അതിന്റെ ഇടയില്‍ ഈ നടി എങ്ങനെയാണ് കയറി കൂടുന്നത് എന്ന് മനസ്സിലായിട്ടില്ല. മുഖം ചുമരോട് ചേര്‍ത്തുപിടിച്ചുരച്ചാലും ഒരു ഭാവവും വരാത്ത ലെവല്‍ പെര്‍ഫോമന്‍സാണ് കണ്ട പടങ്ങളില്‍ എല്ലാം. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളില്‍ അഭിനയിക്കുന്നവര്‍ ഇതിലും ഭേദമാണെന്ന് തോന്നിയിട്ടുണ്ട്', എന്നായിരുന്നു കുറിപ്പ്.

ഇത് സ്വന്തം വാളില്‍ പങ്കുവെച്ചുകൊണ്ടാണ് ലാലിയുടെ മറുപടി. 'എന്നാല്‍, ഞാന്‍ അഭിനയിച്ച അഞ്ച് സിനിമകളുടെ പേര് പറയാന്‍ പറഞ്ഞാല്‍, ഇയാള്‍ക്കെന്നല്ല എനിക്കുപോലും ഓര്‍മ വരത്തില്ല', എന്ന് ലാലി കുറിച്ചു.

മലയാളത്തിലെ നിരവധി ശ്രദ്ധേയചിത്രങ്ങളില്‍ ലാലി അഭിനയിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തക, എഴുത്തുകാരി എന്ന നിലയിലും ലാലി ശ്രദ്ധേയയാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, ഫൊറന്‍സിക്, തുറമുഖം, തലവന്‍ എന്നീ ചിത്രങ്ങള്‍ ലാലി അഭിനയിച്ചിട്ടുണ്ട്.

Content Highlights: Malayalam histrion Lali PM wittily responds to disapproval astir her acting

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article