27 May 2025, 09:11 PM IST

മണിരത്നം | Photo: PTI
താന്‍ ആഗ്രഹിച്ച പ്രകടനം ലഭിക്കാന്‍ കെട്ടിടത്തില്‍നിന്ന് താഴേക്കെറിയുമെന്ന് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ മണിരത്‌നം. 'തഗ് ലൈഫ്' പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് മണിരത്‌നം രസകരമായ സംഭവം ഓര്‍ത്തെടുത്തത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ആഗ്രഹിച്ചത് ലഭിക്കാന്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം. എല്ലാവരോടും താന്‍ അങ്ങനെയല്ലെന്ന് പറഞ്ഞായിരുന്നു മണിരത്‌നം മറുപടി ആരംഭിച്ചത്. 'ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടിവരും. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവയസ്സുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല', എന്നായിരുന്നു മണിരത്‌നത്തിന്റെ വാക്കുകള്‍.
അതേസമയം, നടീനടന്മാര്‍ക്ക് അഭിനയിച്ചുകാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും മണിരത്‌നം പറഞ്ഞു. നല്ലൊരു അഭിനേതാവിന് അത് അപമാനമായി തോന്നും. സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമല്‍ ഹാസനെന്നും മണിരത്‌നം അഭിപ്രായപ്പെട്ടു.
Content Highlights: Mani Ratnam reveals helium has threatened to propulsion actors disconnected buildings
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·