അഭിഭാഷക, കഥക് നര്‍ത്തകി, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ; ലെറിഷ മുൻസാമിയെ അറിയാം

10 months ago 8

06 March 2025, 02:40 PM IST

lerisha munuswamy

Photo | lerisha_m-instagram

ദക്ഷിണാഫ്രിക്കന്‍ ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ഭാര്യയാണ് ലെറിഷ മുൻസാമി. 2022 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാവുന്നത്. കേശവ് മഹാരാജിനെപ്പോലെ, ലെറിഷ മുൻസാമിയുടെ ബന്ധുക്കളും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്. ഇന്ത്യയിലെത്തുമ്പോഴെല്ലാം ഇവിടത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ട് ലെറിഷ.

Keshav data-src=

കേശവിന്റെ ഭാര്യ എന്നതിനപ്പുറത്ത്, ഒരു അഭിഭാഷകയാണ് ലെറിഷ. വാണിജ്യപരമായ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ലെറിഷ, ആ വിഷയത്തില്‍ വരുന്ന തര്‍ക്കങ്ങള്‍ കോടതിയില്‍ വ്യവഹരിക്കുന്നതിലും മിടുക്കിയാണ്. മികച്ച ഒരു കഥക് നര്‍ത്തകികൂടിയാണ് ലെറിഷ. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ നൃത്തവീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്.

ലെറിഷ മുൻസാമി

ഇരുവരും കോവിഡ് സമയത്ത് ആരംഭിച്ച സുഹൃദ്ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിമാറി. അനന്തരം ഡേറ്റിങ് ആരംഭിക്കുകയും 2022-ല്‍ വിവാഹിതരാവുകയും ചെയ്തു. കോവിഡ് കാരണം ഇരുവരും തമ്മിലുള്ള വിവാഹം രണ്ടുവര്‍ഷത്തോളം വൈകി. ഡര്‍ബനില്‍ ഇന്ത്യന്‍ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുഞ്ഞ് പിറന്നു.

Marriage

ദക്ഷിണാഫ്രിക്കയ്ക്കായി മുന്നൂറോളം വിക്കറ്റുകള്‍ നേടിയിട്ടുണ്ട് കേശവ്. ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടായിരുന്നു. സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഫൈനല്‍ കാണാതെ പുറത്തായി.

Keshav Raj

Content Highlights: lerisha munuswamy keshav maharajs wife

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article