അഭിഷേക് വീണ്ടും നമ്പർ 1, റാങ്കിങ്ങിൽ കുതിപ്പുമായി സഞ്ജുവും; 4 വർഷങ്ങൾക്കു ശേഷം ജഡേജയുടെ ‘മേധാവിത്വം’ അവസാനിച്ചു

3 weeks ago 54

ഓൺലൈൻ ഡെസ്‌ക്

Published: October 28, 2026 04:04 PM IST Updated: October 28, 2026 09:52 PM IST

1 minute Read

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ  അഭിഷേക് ശർമയുടെ ആഹ്ലാദം. സഞ്ജു സാംസൺ സമീപം. (X/BCCI)
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയുടെ ആഹ്ലാദം. സഞ്ജു സാംസൺ സമീപം. (X/BCCI)

ദുബായ് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. ഒന്നാമതായിരുന്ന ഇഷാൻ കിഷനെ മറികടന്നാണ് 897 പോയിന്റോടെ അഭിഷേക് ഒന്നാമതായത്. ജൂലൈയിലാണ് അഭിഷേകിനെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നു മാസങ്ങൾക്കു ശേഷമാണ് അഭിഷേക് ഇതു തിരിച്ചുപിടിച്ചത്.

What you should work next

പരുക്കിനെ തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി20കളിൽ കളിക്കാതിരുന്ന ഇഷാൻ കിഷൻ, റാങ്കിങ്ങിൽ മൂന്നാമതായി. പാക്കിസ്ഥാൻ താരം സാഹിബ്‍സാദ ഫർഹാനാണ് രണ്ടാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ അഞ്ച് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഒൻപതാമതായി. തിലക് വർമ പത്താം സ്ഥാനം നിലനിർത്തി. മലയാളി താരം സഞ്ജു സാംസൺ ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20–ാമതായി.

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസനാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെയു ഓൾറൗണ്ടർമാരുടെയും റാങ്കിങ്ങിൽ യാൻസൻ ഒന്നാമതായി. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു ടെസ്റ്റുകളിലായി പത്തു വിക്കറ്റുകൾ വീഴ്ത്തുകയും നിർണായക റൺസ് നേടുകയും ചെയ്തതോടെയാണ് യാൻസന്റെ കുതിപ്പ്. ബോളർമാരിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെയും ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെയുമാണ് യാൻസൻ മറികടന്നത്. ഏകദേശം നാലു വർഷത്തിനു ശേഷമാണ് രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റ് ഓൾറൗണ്ടർമാരിലെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം ടെംബ ബാവുമയും നേട്ടമുണ്ടാക്കി. രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ (179 റൺസ്) പ്ലെയർ ഓഫ് ദ് മാച്ച് ആയ ബാവുമ, ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ നാല് സ്ഥാനങ്ങൾ ഉയർന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തെത്തി. പാക്കിസ്ഥാനിൽ നടന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെ 202 റൺസ് നേടിയ ഹാരി ബ്രൂക്ക് ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ആറു സ്ഥാനങ്ങൾ മുകളിലേക്ക് ഉയർന്ന് എട്ടാമതായി. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഒന്നാമതും യഥാക്രമം വിരാട് കോലിയും രോഹിത് ശർമയും മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

English Summary:

Abhishek Sharma ICC ranking has seen the Indian batsman reclaim the fig 1 spot successful the T20 batter rankings pursuing a superb period against New Zealand. This update highlights large shifts successful planetary cricket standings, including notable gains for Marco Jansen and Temba Bavuma.

Read Entire Article