‘അഭിഷേക് ശർമയല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’

2 weeks ago 5

മനോരമ ലേഖകൻ

Published: September 03, 2026 09:17 PM IST

1 minute Read

 X@BCCI
സഞ്ജു സാംസണും അഭിഷേക് ശർമയും, വൈഭവ് സൂര്യവംശി. Photo: X@BCCI

മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുന്‍ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്‍വെയ്ക്കെതിരെ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ ഇടം പിടിച്ചിരുന്നു. അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി കോംബോകളാണ് ടീം ഇന്ത്യ കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ പരീക്ഷിച്ചത്. എന്നാൽ ഇത്തവണ മാറ്റിപ്പിടിച്ചുനോക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ ഉപദേശം.

What you should work next

‘‘അഫ്ഗാനിസ്ഥാനെതിരെ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്നു താരങ്ങളും ടീമിലുണ്ട്. സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി കോംബിനേഷൻ‍ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. അതിനായി ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ല. ഇരുവരും ചേർന്ന് എന്താണു ചെയ്യുന്നതെന്നു നോക്കാം.’’– ദീപ്ദാസ് ഗുപ്ത യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചു. ലഭ്യമായ എല്ലാ സഖ്യങ്ങളും ഇന്ത്യ പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലെന്നും ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി.

What you should work next

‘‘ഞാൻ പറയുന്നത് മോശമായി കരുതേണ്ട കാര്യമില്ല. ഒരു താരത്തെയും ടീമിൽനിന്നു പുറത്താക്കാൻ ഞാൻ പറയുന്നില്ല. മാറ്റിമാറ്റി പരീക്ഷിക്കുക മാത്രം ചെയ്താൽ മതിയാകും. ലോകകപ്പിനു മുൻപ് എല്ലാ താരങ്ങൾക്കും ആവശ്യത്തിനു ഗെയിം ടൈം ലഭ്യമായിരിക്കണം.’’– ദീപ്ദാസ് ഗുപ്ത പറഞ്ഞു. സിംബാബ്‌‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മൂന്ന് കളികളിൽനിന്ന് 151 റൺ‍സടിച്ച വൈഭവ് ടോപ് സ്കോററായിരുന്നു. എന്നാൽ സിംബാബ്‍വെയ്ക്കെതിരെ 1,8,2 എന്നിങ്ങനെയായിരുന്നു അഭിഷേക് ശർമയുടെ സ്കോറുകൾ.

English Summary:

Sanju Samson-Vaibhav Sooryavanshi opening brace connected cards? Ex-India prima explains

Read Entire Article