Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 May 2025, 2:22 am
ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ കിടിലൻ റെക്കോഡിട്ട് ചെന്നൈ സൂപ്പർ കിങ്സ് താരം ഉർവിൽ പട്ടേൽ. കെകെആറിന് എതിരെ താരം കാഴ്ച വെച്ചത് കിടിലൻ പ്രകടനം.
ഹൈലൈറ്റ്:
- അരങ്ങേറ്റത്തിൽ ഞെട്ടിച്ച് സിഎസ്കെ താരം
- കാഴ്ച വെച്ചത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം
- ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയ ബാറ്റിങ് പ്രകടനം
ഉർവിൽ പട്ടേൽ (ഫോട്ടോസ്- Samayam Malayalam) അഭിഷേക് ശർമയുടെ വെടിക്കെട്ടിന്റെ റെക്കോഡ് തകർത്ത് ചെന്നൈയുടെ സർപ്രൈസ് താരം; ആദ്യ കളിയിൽ വമ്പൻ നേട്ടം
ഐപിഎൽ അരങ്ങേറ്റത്തിലെ ആദ്യ 10 പന്തുകളിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോഡാണ് ഉർവിൽ പട്ടേലിന് സ്വന്തമായത്. കെകെആറിന് എതിരെ ആദ്യ 10 പന്തിൽ 31 റൺസായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. അഭിഷേക് ശർമയുടെ പേരിലായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോഡ്. 2018 ൽ തന്റെ ഐപിഎൽ അരങ്ങേറ്റത്തിൽ ഡെൽഹി ക്യാപിറ്റൽസിന് വേണ്ടി 30 റൺസായിരുന്നു അഭിഷേക് ശർമ നേടിയത്.
അതേ സമയം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പകരക്കാരനായി ഉർവിൽ പട്ടേലിനെ ചെന്നൈ സൂപ്പർ കിങ്സ് സൈൻ ചെയ്തത്. ഗുജറാത്തിൽ നിന്നുള്ള ഈ 26 കാരൻ, വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട വിക്കറ്റ് കീപ്പർ ബാറ്ററാണ്. അഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ച താരം, ത്രിപുരക്ക് എതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 28 പന്തിൽ സെഞ്ചുറി നേടി ഞെട്ടിച്ചിരുന്നു.
ഇതിന് ശേഷം ഉത്തരാഖണ്ഡിന് എതിരെ 36 പന്തിൽ സെഞ്ചുറി നേടിയും താരം അമ്പരപ്പിച്ചിരുന്നു. 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കുകളാൽ വലയുന്ന ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ മാസാവസാനം മിഡ് സീസൺ ട്രയൽസിന് ഉർവിൽ പട്ടേൽ അടക്കമുള്ള ചില താരങ്ങളെ വിളിപ്പിക്കുകയും ഈയാഴ്ച താരത്തെ സൈൻ ചെയ്യുകയുമായിരുന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·