Published: April 11 , 2025 06:23 PM IST
1 minute Read
ലണ്ടൻ∙ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു വർഷം കൂടി ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ലിവർപൂളിനായി ബൂട്ടുകെട്ടും. താരം ക്ലബിൽ തുടരുമോ എന്നതു സംബന്ധിച്ച ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടാണ് രണ്ടു വർഷത്തേക്കു കൂടി കരാർ ദീർഘിപ്പിച്ചതായുള്ള പ്രഖ്യാപനം. ലിവർപൂളിനായി ഇതുവരെ 394 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സലാ, 243 ഗോളുകളും നേടിയിട്ടുണ്ട്. ലിവർപൂളിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ മൂന്നാമനാണ് സലാ.
ഇപ്പോൾ 32 വയസുള്ള സലാ, 2017ലാണ് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ വിട്ട് ആൻഫീൽഡിലെത്തുന്നത്. അവിടുന്നിങ്ങോട്ട് ക്ലബിന്റെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ പേരെഴുതിച്ചേർത്താണ് സലാ വളർന്നത്. ലിവർപൂളിനൊപ്പം ചാംപ്യൻസ് ലീഗ്, ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടങ്ങൾ ചൂടി. ഈ സീസണിലും കിരീടം ഏറെക്കുറെ ഉറപ്പിച്ചാണ് ലിവർപൂളിന്റെ കുതിപ്പ്. ഈ സീസണിലും പ്രീമിയർ ലീഗിൽ 27 ഗോളുകളും 17 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് താരം.
മുഹമ്മദ് സലായ്ക്കു പുറമേ ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, വിർജിൽ വാൻ ദേക് എന്നിവരും ക്ലബുമായുള്ള കരാർ നീട്ടുമെന്നാണ് സൂചന. ഈ സീസണോടെ ഇരുവരുടെയും കരാർ കാലാവധി അവസാനിക്കുകയാണ്.
English Summary:








English (US) ·