Authored by: അശ്വിനി പി|Samayam Malayalam•12 Jun 2025, 5:40 pm
ലക്ഷ്മി ദഗുപതിയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. 33 വർഷത്തെ ശക്തമായ ദാമ്പത്യ ജീവിതമാണ് ഇന്ന് അമലയുടെയും നാഗാർജുനയുടെയും
അമല അക്കിനേനിയുടെ പ്രതികരണം അതിനിടയിൽ ഇപ്പോൾ ഇതാ, അമലയും നാഗാർജുനയും തമ്മിൽ വരെ എത്തിച്ച പഴയ ഒരു ഗോസിപ്പ് വീണ്ടും ചർച്ചയാവുന്നു. ലക്ഷ്മി ദുഗുപതിയുമായുള്ള ആറ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു അമല അക്കിനേനിയുമായുള്ള നാഗാർജുനയുടെ വിവാഹം. ആദ്യ ബന്ധത്തിലെ മകനാണ് നാഗ ചൈതന്യ. അമലയിൽ പിറന്ന മകൻ അഖിൽ അക്കിനേനിയും
Also Read: മറ്റുള്ളവരുടെ മുന്നിൽ വച്ച് ആ നടനും സംവിധായകനും എന്നെ നാണംകെടുത്തി വഴക്ക് പറഞ്ഞു, അതിന് ശേഷമാണ് സിനിമ ഉപേക്ഷിച്ചത് എന്ന് പ്രഗതിഇതിനിടയിലാണ് തബു വുമായുള്ള ഗോസിപ്പുകൾ വന്നത്. 90 കളിൽ തബു - നാഗാർജുന കോമ്പോ വലിയ ഹിറ്റായിരുന്നു. ഒരുമിച്ച് തുടർച്ചയായി സിനിമകൾ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നു. വിവാഹം ചെയ്യാൻ ആഗ്രഹിച്ചു എന്നും, അമല വിവാഹ മോചനം നൽകാത്തതിനാലാണ് തബുവും നാഗാർജുനയും വേർപിരിഞ്ഞത് എന്നുമൊക്കെയായിരുന്നു ഗോസിപ്പുകൾ. എന്നാൽ തബു എന്നും തനിക്ക് സ്പെഷ്യൽ ഫ്രണ്ട് ആണ് എന്ന് നാഗാർജുന ഒരു അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു
എന്നാൽ ഇരുവരുടെയും ബന്ധത്തെ കുറിച്ച് അമല അക്കിനേനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. ഞങ്ങളുടെ വീട്ടിലേക്ക് ഒരിക്കലും നെഗറ്റീവിറ്റിയും, ഗോസിപ്പുകളും കൊണ്ടുവരാൻ ഞാൻ അനുവദിക്കില്ല. വീട് എനിക്ക് ക്ഷേത്രം പോലെയാണ്. ഞാൻ എന്റെ ഭർത്താവിനെയും എന്റെ സുഹൃത്ത് തബുവിനെയും നൂറ് ശതമാനം വിശ്വസിക്കുന്നു. മാത്രമല്ല തബു എപ്പോഴൊക്കെ ഹൈദരബാദിൽ വന്നാലും ഞങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. എന്തൊക്കെ ഗോസിപ്പുകൾ പ്രചരിപ്പിച്ചാലും ഞങ്ങളുടെ സൗഹൃദത്തെ തകർക്കാൻ കഴിയില്ല- എന്നാണ് അമല പറഞ്ഞത്.
അമലയെ ഉപേക്ഷിച്ച് നാഗാർജുന തബുവിനെ വിവാഹം ചെയ്യുന്നു എന്ന്; അന്ന് അമല പറഞ്ഞ മറുപടി, എന്റെ ഭർത്താവിനെ എനിക്ക് വിശ്വാസമുണ്ട്!
അമലയുടെയും നാഗാർജുനയുടെയും മുപ്പത്തി മൂന്ന് വർഷത്തെ ശക്തമായ ദാമ്പത്യ ജീവിതമാണ്. അത് തകർക്കാനോ, തബുവുമായുള്ള സൗഹൃദം തകർക്കാനോ പിന്നീടാരും ശ്രമിച്ചിട്ടില്ല. അതേ സമയം ഇന്റസ്ട്രിയിൽ പല നടന്മാർക്കുമൊപ്പം ഗോസിപ്പുകളിൽ പേര് ചേർക്കപ്പെട്ട, 53 കാരിയായ തബു ഇന്നും അവിവാഹിതയാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·