ചെറുപ്പത്തില്‍ പലവിധമുള്ള ഗെയിമുകളും കാണുമ്പോള്‍ കളിക്കാന്‍ പറ്റാത്തതിന്റെയൊക്കെ സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം വാങ്ങാം എന്ന സ്ഥിതി വന്നപ്പോള്‍ എല്ലാ തരം ഗാഡ്‌ജെറ്റുകളും വാങ്ങാക്കാന്‍ തുടങ്ങി. എന്റെ ഫോണും ഐ പാഡും എല്ലാം നോക്കിയാല്‍ എല്ലാത്തിലും മുഴുവന്‍ ഗെയിം ആണ്. ഞാന്‍ ഗെമുകള്‍ക്ക് അഡിക്ടാണ്.
എന്തുകൊണ്ട് അനുപമ ആ വ്യക്തിയുടെ പേര് പറയുന്നില്ല, ധ്രുവ് വിക്രം അല്ല എങ്കില്‍ അത് വ്യക്തമാക്കുന്നില്ല?
ഒരു ഭാഗം ചരിഞ്ഞു കിടന്ന് മണിക്കൂറുകളോളം ഫോണില്‍ ഗെയിം കളിച്ചു. ആറ് മണിക്കൂറോളം ഗെയിം കളിച്ചു കഴിഞ്ഞാല്‍, പിന്നെ യൂട്യൂബും ഇന്‍സ്റ്റഗ്രാമും എല്ലാം സ്‌ക്രോള്‍ ചെയ്തു തുടങ്ങും. അതിനിടയില്‍ ഭക്ഷണം കഴിക്കാനൊക്കെയാമ് എഴുന്നേല്‍ക്കുന്നത്. ഇങ്ങനെ പോയിക്കൊണ്ടിരുന്നപ്പോള്‍ ഇടത് തോളിന് വേദന വന്നു തുടങ്ങി. അത് എന്താണ് എന്നറിയാതെ ഫിസിയോ എല്ലാം ചെയ്തു. അത് ശരിയാക്കി. അതിന് ശേഷം ഞാന്‍ ഉംറയ്‌ക്കൊക്കെ പോയി വന്നു.
വീണ്ടും വേദന സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് എംആര്‍ഐ സ്‌കാനിങ് എടുത്തത്. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നതും പെട്ടന്ന് സര്‍ജറി ആവശ്യപ്പെട്ടു. പല ഡോക്ടര്‍മാരോടും അഭിപ്രായം ചോദിച്ചു, സര്‍ജറി അല്ലാതെ മറ്റ് ഓപ്ഷനില്ല. പിന്‍ കഴുത്തിലെ സി-3, സി-4 ന് ആണ് പ്രശ്‌നം. ഡിസ്‌ക് പുറത്തേക്ക് വന്നിരുന്നു. ഇപ്പോള്‍ സര്‍ജറി ചെയ്ത് ടിറ്റാനിയം ചിപ്പ് വച്ച് സ്‌ക്രൂ ചെയ്തിരിക്കുകയാണ്.
മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ടാണ് സര്‍ജറി. അതിന് പുറമെ സഹിക്കാന്‍ കഴിയാത്ത വേദനയും. ഇപ്പോള്‍ മുറിവ് ഉണക്കമുണ്ട്. ഞാന്‍ ഡയബറ്റിക് ആണ്, അതുകൊണ്ട് പെട്ടന്ന് ഉണക്കം വരുമോ എന്ന പേടിയുണ്ടായിരുന്നു, പക്ഷേ അതുണ്ടായില്ല. ഇന്‍ഷുറന്‍സ് ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ ഇത്ര ഭീകരമായ ഒരു തുകയില്‍ എനിക്ക് ഈ സര്‍ജറി ചെയ്യാന്‍ പറ്റിയത് എന്നും ഷക്കീല പറയുന്നുണ്ട്.
എനിക്ക് ഈ അവസ്ഥയാണ് എന്നറിഞ്ഞപ്പോള്‍ ഒരുപാട് കോളുകള്‍ പല നാടുകളില്‍ നിന്നായി വന്നു. പലരും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്, നീയൊക്കെ ചത്താല്‍ ആര് വരാനാണ് എന്ന്. കാരണം എനിക്ക് കുടുംബമില്ല, തലയ്ക്കലിരുന്ന കരയാന്‍ പോലും ആരുമുണ്ടാവില്ല എന്ന് പറഞ്ഞവരുണ്ട്. പക്ഷേ ഈ അനുഭവത്തോടെ എനിക്ക് മനസ്സിലായി, ജീവനോടെ ഉള്ളപ്പോള്‍ എനിക്ക് ചുറ്റും എത്ര പേര്‍ ഉണ്ടാവുമോ എന്തോ, പക്ഷേ ഞാന്‍ മരിക്കുമ്പോള്‍ തീര്‍ച്ചയായും അത്രയധികം ജനങ്ങള്‍ വരും- ഷക്കീല പറഞ്ഞു




English (US) ·