അമിതാഭ് ബച്ചന്റെ കള്‍ട്ട് ക്ലാസിക്; 'ഡോണ്‍' സംവിധായകന്‍ ചന്ദ്ര ബറോട്ട് അന്തരിച്ചു

6 months ago 6

20 July 2025, 03:30 PM IST

chandra barot

ചന്ദ്ര ബറോട്ട്, ചന്ദ്ര ബറോട്ട് അമിതാഭ് ബച്ചനൊപ്പം | Photo: X/ Jaideep Pandey, taran adarsh

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ചന്ദ്ര ബറോട്ട് (86) അന്തരിച്ചു. അമിതാഭ് ബച്ചന്റെ കള്‍ട്ട് ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന 'ഡോണ്‍' (1978) എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ബാന്ദ്രയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി പള്‍മണറി ഫൈബ്രോസിസ് എന്ന അസുഖത്തോട് പോരാടുകയായിരുന്നു

ടാന്‍സാനിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ ചന്ദ്ര ബറോട്ട് മനോജ് കുമാറിന്റെ സംവിധാന സഹായി ആയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1978-ല്‍ 'ഡോണി'ലൂടെ സ്വതന്ത്രസംവിധായകനായി. 'ഡോണി'ന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ ബംഗാളിയില്‍ 'ആശ്രിത' എന്ന പേരില്‍ ഒരു സിനിമ ചെയ്തു. പിന്നീട് ഏതാനും ഹിന്ദി ചിത്രങ്ങളും സംവിധാനം നിര്‍വഹിച്ചു. 'ഡോണി'ന് ശേഷം തുടങ്ങിവെച്ച രണ്ടുചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

ചന്ദ്ര ബറോട്ടിന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നരിമാന്‍ ഇറാനിയാണ് 'ഡോണ്‍' നിര്‍മിച്ചത്. തൊട്ടുമുമ്പ് നിര്‍മിച്ച ചിത്രം ദയനീയമായി പരാജയപ്പെട്ടതിനെത്തുടര്‍ന്നുള്ള കടങ്ങളില്‍നിന്ന് നരിമാന്‍ ഇറാനിയെ കരകയറ്റാനായിരുന്നു 'ഡോണ്‍' നിര്‍മിച്ചതെന്ന് ചന്ദ്ര ബറോട്ട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസിന് ആറുമാസം മുമ്പ് നരിമാന്‍ ഇറാനി ഒരു അപകടത്തില്‍ മരിച്ചു.

Content Highlights: Renowned manager Chandra Barot, known for the cult classical `Don` (1978), passed distant astatine 86

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article