21 July 2025, 08:08 AM IST

ഡോൺ എന്ന ചിത്രത്തിന്റെ പോസ്റ്റർ, സംവിധായകൻ ചന്ദ്ര ബരോട്ട് | ഫോട്ടോ: അറേഞ്ച്ഡ്
മുംബൈ: അമിതാഭ് ബച്ചൻ അഭിനയിച്ച ക്ലാസിക് ചിത്രമായ ഡോണിന്റെ സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. ബാന്ദ്ര ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഏഴുവർഷമായി അദ്ദേഹം ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ ദീപ ബരോട്ട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലാണ് ചന്ദ്ര ബരോട്ടിന്റെ ജനനം. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയുമായിരുന്നു. 'പുരബ് ഔർ പശ്ചിം', 'റോട്ടി കപഡാ ഔർ മകാൻ', 'യാദ്ഗർ', 'ഷോർ' എന്നീ ചിത്രങ്ങളിൽ നടനും സംവിധായകനുമായ മനോജ് കുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.
1978-ൽ അഭിതാഭ് ബച്ചൻ നായകനായി അഭിനയിച്ച 'ഡോൺ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ബംഗാളിചിത്രമായ 'ആശ്രിതാ' (1989) സംവിധാനം ചെയ്തു.
ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മകൻ: അക്ഷാൻ ബരോട്ട്.
Content Highlights: Chandra Barot, manager of Amitabh Bachchan`s classical movie Don, has passed distant astatine 86
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·