സിറാജ് കാസിം
11 May 2025, 08:58 AM IST

കൽക്കി, പുഷ്പ 2 എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: X
കൊച്ചി: അമേരിക്കൻ വിപണിയിൽ ഇന്ത്യൻ സിനിമകൾ പണംവാരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ 10 ഇന്ത്യൻ സിനിമകളിൽ അഞ്ചും പിറന്നത് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ. കഴിഞ്ഞ വർഷം ജൂണിൽ റീലിസ് ചെയ്ത ‘കൽക്കി 2898 എഡി’യാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 18.6 ദശലക്ഷം യുഎസ് ഡോളറാണ് കൽക്കി നേടിയത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രമായ പുഷ്പ-2 ദി റൂളും 2023-ൽ റിലീസ് ചെയ്ത അനിമൽ, ജവാൻ, പഠാന് എന്നീ സിനിമകളും ടോപ് ടെൻ പട്ടികയിൽ സ്ഥാനം പിടിച്ചു.
2007-ൽ റിലീസ് ചെയ്ത ‘ദി നെയിം സെയ്ക്’ എന്ന സിനിമ 13.6 ദശലക്ഷം ഡോളർ നേടിയശേഷം ഇന്ത്യൻ സിനിമകൾ അമേരിക്കൻ വിപണിയിൽ അത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. പിന്നീട് പത്തുവർഷത്തിനുശേഷമാണ് സിനിമകൾ വിപണി പിടിച്ചത്. 2016-ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ‘ദംഗൽ’ 12.4 ദശലക്ഷം ഡോളർ നേടി. അതിനുപിന്നാലെ 2018-ൽ ‘പത്മാവതും’ 2022-ൽ ആർആർആറും മികച്ച കളക്‌ഷൻ സ്വന്തമാക്കി.
അമേരിക്കയിൽനിന്ന് ഏറ്റവും കൂടുതൽ പണം ലഭിച്ച ഇന്ത്യൻ സിനിമ 2017-ൽ പുറത്തിറങ്ങിയ ‘ബാഹുബലി-2’ ആണ്. 20.8 ദശലക്ഷം ഡോളർ.
Content Highlights: Discover the apical 10 highest-grossing Indian films successful the US market, including caller blockbusters
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·