അമ്പമ്പോ ഐപിഎൽ ! ബിസിനസ് മൂല്യം 1.56 ലക്ഷം കോടി, ബ്രാൻഡ് മൂല്യത്തിൽ ചെന്നൈയെ മറികടന്ന് ആർസിബി

6 months ago 7

ഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) സീസണിനുശേഷം അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ‘ഹുളിഹാൻ ലോക്കി’ നടത്തിയ പഠനത്തിൽ ലീഗിന്റെ ബിസിനസ് മൂല്യം 1.56 ലക്ഷം കോടി രൂപയായി ഉയർന്നതായി കണ്ടെത്തി. കഴിഞ്ഞ സീസണിൽ ഇത് 1.34 ലക്ഷം കോടി രൂപയായിരുന്നു. ഇതിനൊപ്പം ബ്രാൻഡ് മൂല്യം 32,721 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സീസണിലെ 27,958 കോടി രൂപയിൽനിന്നാണ്‌ ഈ വളർച്ച.

17 വർഷത്തിനുശേഷം കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ബ്രാൻഡ് മൂല്യത്തിൽ ചെന്നൈ സൂപ്പർകിങ്സിനെ പിന്തള്ളി ഒന്നാമതെത്തിയതായി പഠനറിപ്പോർട്ടിൽ പറയുന്നു. 2306 കോടി രൂപയാണ് ആർസിബിയുടെ മൂല്യം. രണ്ടാം സ്ഥാനത്ത് 2074 കോടി രൂപയുടെ മൂല്യമുള്ള മുംബൈ ഇന്ത്യൻസാണ്. ഒന്നാമതുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിങ്സ് വളർച്ചയിൽ ഇടിവുനേരിട്ട് മൂന്നാം സ്ഥാനത്തായി.

ഐപിഎലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാർ ടാറ്റ ഗ്രൂപ്പ് 2028 വരെ നീട്ടിയതിലൂടെ 2500 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇതിനൊപ്പം അസോസിയേറ്റ് സ്പോൺസർമാരിൽനിന്ന് 1485 കോടി രൂപയും. കഴിഞ്ഞ തവണത്തെക്കാൾ 25 ശതമാനത്തിന്റെ വർധനയാണ് അസോസിയേറ്റ് സ്പോൺസർഷിപ്പിലുണ്ടായത്. പ്രേക്ഷകരിലും വലിയ വർധനയാണ് ഈ വർഷമുണ്ടായത്. മത്സരങ്ങൾ ലൈവ് പ്രേക്ഷപണംചെയ്യുന്ന ജിയോ ഹോട്ട്സ്റ്റാറിൽ ആദ്യ ആഴ്ചയിൽ 137 കോടി പ്രേക്ഷകരാണ് ക്രിക്കറ്റ് മാമാങ്കം കാണാനെത്തിയത്. സ്റ്റാർ സ്പോർട്സ് ചാനലിൽ 25.30 കോടി പ്രേക്ഷകരുമെത്തി.

ഐപിഎൽ ബിസിനസ് മൂല്യം (രൂപയിൽ)

2024 - 1.34 ലക്ഷം കോടി

2025 - 1.56 ലക്ഷം കോടി

ഐപിഎൽ ബ്രാൻഡ് മൂല്യം (രൂപയിൽ)

2024 - 27,958 കോടി

2025 - 32,721 കോടി

പ്രേക്ഷകവളർച്ചയുടെ ‘ഫൈനൽ’

ആർസിബിയും പഞ്ചാബ് കിങ്സും ഏറ്റമുട്ടിയ 2025 സീസണിലെ ഫൈനലാണ് ഏറ്റവും അധികം പ്രേക്ഷകർ കണ്ട ടി-20 മത്സരം. 2025 ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് മത്സരം കണ്ടവരെക്കാൾ കൂടുതലാണിത്.

ഫൈനലിലെ കാഴ്ച

ഫൈനൽ മത്സരം തുടങ്ങിയപ്പോൾ - 4.30 കോടി

ഫൈനലിന്റെ 11-ാം ഓവറിൽ - 11 കോടി

വിരാട് കോലി പുറത്താകുമ്പോൾ - 26.50 കോടി

ആർസിബി ട്രോഫി ഉയർത്തുമ്പോൾ - 67.80 കോടി

ബ്രാൻഡ് മൂല്യവും ടീമുകളും (രൂപയിൽ)

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - 2306 കോടി

മുംബൈ ഇന്ത്യൻസ് - 2074 കോടി

ചെന്നൈ സൂപ്പർ കിങ്സ് - 2014 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 1946 കോടി

സൺറൈസേഴ്സ് ഹൈദരാബാദ് - 1320 കോടി

ഡൽഹി ക്യാപിറ്റൽസ് - 1303 കോടി

രാജസ്ഥാൻ റോയൽസ് - 1251 കോടി

ഗുജറാത്ത് ടൈറ്റൻസ് - 1217 കോടി

പഞ്ചാബ് കിങ്സ് - 1209 കോടി

ലഖ്നൗ സൂപ്പർ ജയന്റ്സ് - 1046 കോടി

Content Highlights: RCB overtakes CSK arsenic IPLs astir invaluable team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article