Published: September 30, 2026 08:07 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയ്ക്കു സ്വര്‍ണം. അമ്പെയ്ത്തിൽ കോമ്പൗണ്ട് വനിതാ ടീം ഇനത്തിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം. ചൈനയെ 238–234 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ജ്യോതി സുരേഖ, പ്രിതിക പ്രതീക്, ചികിത തനിപാർത്തി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വിജയിച്ചത്. ഏഷ്യൻ ഗെയിംസ് 2026 അമ്പെയ്ത്തിൽ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. വനിതാ വിഭാഗം സ്ക്വാഷ് ടീം ഇനത്തിലും ഇന്ത്യ മെഡലുറപ്പിച്ചു. അനാഹത്ത്– തന്‍വി സഖ്യം സിംഗപ്പൂരിനെ 2–0ന് തോൽപിച്ച് സെമി ഫൈനലിൽ കടന്നു. വനിതാ ജൂഡോയിൽ ഇന്ത്യൻ താരം അസ്മിത ഡെ ക്വാർട്ടർ ഫൈനലിൽ കടന്നു. 48 കിലോ വിഭാഗത്തിൽ വിയറ്റ്നാം ജുഡോകയെ കീഴടക്കിയാണ് ഓപ്പണിങ് റൗണ്ടിൽ അസ്മിതയുടെ കുതിപ്പ്. ആകെ ഏഴ് സ്വർണവും 21 വെള്ളിയും 25 വെങ്കലവുമുള്ള ഇന്ത്യ ആകെ 53 മെഡലുകളുമായി ഒൻപതാം സ്ഥാനത്താണ്.
English Summary:






English (US) ·