അമ്പോ..! 50-ഓവര്‍ മത്സരം, അഞ്ച് പന്തില്‍ കളി തീര്‍ത്ത് കാനഡ

5 months ago 5

11 August 2025, 10:29 PM IST

cricket

പ്രതീകാത്മക ചിത്രം | Photo: Reuters

ഒട്ടാവോ: സാധാരണഗതിയില്‍ ഒരു അമ്പത് ഓവര്‍ മത്സരത്തില്‍ ചേസിങ്ങിനിറങ്ങുന്ന ടീം എത്ര ഓവറില്‍ കളി ജയിക്കും? ഒരു ടീം വെറും അഞ്ച് പന്തുകളില്‍ കളി ജയിച്ചെന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്വാളിഫയറില്‍ കാനഡ കളി തീര്‍ത്തത് അഞ്ച് പന്തുകളിലാണ്. അര്‍ജന്റീനയ്‌ക്കെതിരേയാണ് കാനഡയുടെ തകര്‍പ്പന്‍ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത അര്‍ജന്റീന അണ്ടര്‍ -19 ടീം 23 റണ്‍സിന് പുറത്തായി. 19.4 ഓവര്‍ മാത്രമാണ് ടീം ബാറ്റുചെയ്തത്. ടീമിലെ ഒരു താരവും രണ്ടക്കം കടന്നിരുന്നില്ല. ഏഴുപേര്‍ പൂജ്യത്തിന് പുറത്താകുകയും ചെയ്തു. കാനഡയ്ക്കായി ജഗ്മന്‍ദീപ് പോള്‍ ആറുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയാകട്ടെ ഞെട്ടിച്ചു. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത നായകന്‍ യുവ്‌രാജ് സമ്ര അടിച്ചുതകര്‍ത്തു. രണ്ട് വീതം ഫോറുകളും സിക്‌സറുകളും അടക്കം താരം 20 റണ്‍സെടുത്തു. മറ്റൊരു ഓപ്പണര്‍ ധര്‍മ് പട്ടേല്‍ ഒരു റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് എക്‌സ്ട്രാ റണ്ണും ചേര്‍ന്നതോടെ അഞ്ചുപന്തില്‍ കളികഴിഞ്ഞു.

Content Highlights: canada 5 balls to pursuit people successful U19 World Cup qualifier 50-over match

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article