Edited by: നിമിഷ|Samayam Malayalam•10 Jul 2025, 10:34 am
താന്‍ ആന്റിയായതിന്റെ സന്തോഷത്തിലാണ് ഹന്‍സിക. ടീനേജുകാരിയായ ആന്റിയാണ് ഞാന്‍. നീ ആഗ്രഹിക്കുന്നത് പോലെ തന്നെ നിന്നെ കെയര്‍ ചെയ്യാന്‍ ഞാനും കൂടെയുണ്ടാവുമെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. കോളേജിലേക്ക് പോവാന്‍ മടി തോന്നുന്നുണ്ട്, പോവാതിരിക്കാനാവില്ലല്ലോ, ഓമിയുടെ അടുത്ത് തന്നെ ഇരിക്കാന്‍ തോന്നുന്നുണ്ടെന്നും ഹന്‍സു പറയുന്നുണ്ടായിരുന്നു.
അമ്മ ഇനി എന്നെ അങ്ങനെ വിളിക്കരുത് (ഫോട്ടോസ്- Samayam Malayalam) കുഞ്ഞിനെ ആദ്യം കണ്ടപ്പോള്‍ കരഞ്ഞത് സന്തോഷം കൊണ്ടാണെന്നായിരുന്നു ഹന്‍സിക പറഞ്ഞത്. വ്‌ളോഗിലൂടെയായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. കോളേജില്‍ നിന്നും നേരെ ആശുപത്രിയില്‍ പോയി ഓമിയെ കാണാറായിരുന്നു പതിവ്. കണ്ണുവെച്ച് കുറേ എക്‌സ്പ്രഷനൊക്കെ കാണിച്ച് തുടങ്ങി. ഈ ഡ്രസുകളൊക്കെ ആവശ്യം വരുമോ എന്നുപോലും എനിക്കറിയില്ലായിരുന്നു, ഇവിടെ വന്നപ്പോള്‍ അതൊക്കെയാണ് ഇട്ടുകണ്ടത്. അതിലൊരുപാട് സന്തോഷം തോന്നിയെന്നും ഓസിയോട് ഹന്‍സിക പറയുന്നുണ്ടായിരുന്നു. ഓമിക്ക് നാലഞ്ച് പ്രാവശ്യം ഡ്രസ് ചെയ്ഞ്ചുണ്ടെന്നായിരുന്നു ദിയയുടെ മറുപടി.
Also Read: പ്രസവ സമയം വരെ ദിയയുടെ കൈപിടിച്ച് കൂടെ നിന്ന് അശ്വിന്‍! കുഞ്ഞ് ഓസിയെ കൈയ്യിലെടുത്ത ആ നിമിഷം! മകനൊപ്പമുള്ള ആദ്യ ഫോട്ടോ വൈറല്നമുക്ക് കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ എല്ലാം ലിമിറ്റഡായിരുന്നു അല്ലേയെന്നായിരുന്നു കൃഷ്ണകുമാര്‍ സിന്ധുവിനോട് ചോദിച്ചത്. അമ്മുവിന് ഉപയോഗിച്ചത് കൈമാറി ഹന്‍സു വരെ എത്തിയിരുന്നു. ഉപയോഗിച്ച ക്ലോത്തുകളാണ് ശരീരത്തിന് നല്ലതെന്നായിരുന്നു ഹന്‍സുവും പറഞ്ഞത്. അത് നല്ല സോഫ്റ്റായിരുന്നു. ഇനി എങ്കിലും അമ്മ എന്നെ ബേബി എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നും ഹന്‍സിക പറഞ്ഞിരുന്നു.
'വ്യസനസമേതം ബന്ധുമിത്രാദികൾ' തിയറ്ററുകളിലേക്ക്; ടീസറിന് മികച്ച പ്രതികരണം
ഓമി ഇപ്പോള്‍ ഓസിയെപ്പോലെയാണ്. അശ്വിന്റെ മുടിയാണ്. എനിക്ക് ഒരനിയന്‍ വന്നത് പോലെയാണ് തോന്നുന്നത്.
ഗേള്‍സ് ഗ്യാങ്ങിലേക്ക് ഇതാദ്യമായാണല്ലോ ഒരു ബോയ്. അതില്‍ ഞാനും എക്‌സൈറ്റഡാണ്. ഇനി കോളേജ് കഴിഞ്ഞ് വന്നാല്‍ ഓമിക്കൊപ്പം തന്നെയായിരിക്കും എന്നും ഹന്‍സിക വ്യക്തമാക്കിയിരുന്നു.
മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. മൂന്ന് വര്‍ഷം ഇനി ഇവിടെയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു ഇവിടേക്ക് വന്നത്. മെന്റലി ഞാന്‍ കുറേക്കൂടി സ്‌ട്രോംഗായത് ഇവിടെ വന്നതിന് ശേഷമാണ്. കുറേ നല്ല സുഹൃത്തുക്കളെ കിട്ടി. ആദ്യം കൂടെയുണ്ടായിരുന്നവരില്‍ പലരെയും ചോദിച്ച് കമന്റുകള്‍ വരാറുണ്ട്. അവരിപ്പോള്‍ എന്റെ കൂടെയില്ല, അതുകൊണ്ടാണ് കാണാത്തത്. നമ്മളെ വിഷമിപ്പിക്കുകയും, മോശം അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നവരില്‍ നിന്നും മാറി നില്‍ക്കില്ലേ, അത്രേയുള്ളൂ. അല്ലാതെ അതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·