‘അമ്മ എന്നോടൊപ്പം അനുചിതമായി നൃത്തം ചെയ്തു, ആ സ്ത്രീകളെ അനാവശ്യമായി വലിച്ചിഴച്ചു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

18 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: January 20, 2026 10:28 PM IST

2 minute Read

ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും (instagram/davidbeckham/), ബ്രൂക്‌ലിൻ ബെക്കാമും ഭാര്യ നിക്കോളയും(Instagram/brooklynpeltzbeckham/)
ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും (instagram/davidbeckham/), ബ്രൂക്‌ലിൻ ബെക്കാമും ഭാര്യ നിക്കോളയും(Instagram/brooklynpeltzbeckham/)

ന്യൂയോർക്ക് ∙ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കും മാതാപിതാക്കളുമായുള്ള അകൽച്ചയെക്കുറിച്ചും വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ മകൻ ബ്രൂക്‌ലിൻ ബെക്കാം. ബെക്കാം കുടുംബത്തിൽ ഭിന്നതയാണെന്ന റിപ്പോർ‌ട്ടുകൾ മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ആറു പേജുള്ള ഒരു സോഷ്യൽ മീഡിയ പ്രസ്താവനയിലൂടെ ബ്രൂക്‌ലിൻ മൗനം വെടിഞ്ഞത്.

മാതാപിതാക്കളുമായി അകൽച്ചയിലാണെന്ന അഭ്യൂഹം ശരിവച്ച 26 വയസ്സുകാരനായ ബ്രൂക്‌ലിൻ, ഭാര്യയായ ഹോളിവുഡ് നടി നിക്കോള പെൽറ്റ്സിനൊപ്പം തന്റെ ജീവിതം തുടരുമെന്നും വ്യക്തമാക്കി. മുറിഞ്ഞുപോയ ബന്ധങ്ങൾ ഇനി കൂട്ടിച്ചേർക്കാനുള്ള സാധ്യതയില്ലെന്നും ബ്രൂക്‌ലിൻ പറഞ്ഞു. കുടുംബാംഗങ്ങളെ, ബ്രൂക്‌ലിൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തെന്ന റിപ്പോർട്ട് കഴിഞ്ഞമാസം പുറത്തുവന്നതോടെയാണ് കുടുംബകലഹം പരസ്യമായത്. ബ്രൂക്‌ലിന്റെ പ്രസ്താവനയിലെ ചില പ്രസക്ത ഭാഗങ്ങൾ:

∙ കുടുംബത്തേക്കാൾ പ്രധാനം ‘ബ്രാൻഡ് ബെക്കാം’ജീവിതകാലം മുഴുവൻ, തന്റെ മാതാപിതാക്കൾ യഥാർഥ കുടുംബ ബന്ധങ്ങളേക്കാൾ പൊതുജന ബന്ധങ്ങൾക്കും വ്യാജ സ്നേഹ പ്രകടനങ്ങൾക്കുമാണ് മുൻഗണന നൽകിയതെന്ന് ബ്രൂക്‌ലിൻ ആരോപിച്ചു. തന്റെ കുടുംബത്തിനുള്ളിൽ, സോഷ്യൽ മീഡിയ ഇടപെടൽ അല്ലെങ്കിൽ ഒരു ഫോട്ടോ എത്ര വേഗം പോസ്റ്റു ചെയ്തു എന്നതാണ് സ്നേഹത്തിന്റെ അളവുകോൽ എന്ന് അദ്ദേഹം ആരോപിച്ചു. ‘‘എന്റെ ജീവിതകാലം മുഴുവൻ, എന്റെ മാതാപിതാക്കളാണ് ഞങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ നിയന്ത്രിച്ചത്. ബന്ധം വിച്ഛേദിച്ചതിനുശേഷം ആ ഭീതിയിൽ നിന്ന് സമാധാനവും ആശ്വാസവും കിട്ടി’’– ബ്രൂക്‌ലിൻ പറഞ്ഞു.

∙ കൈക്കൂലിഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൊന്ന്, 2022ൽ ബ്രൂക്‌ലിന്റെ വിവാഹത്തിന് ആഴ്ചകൾക്ക് മുൻപ്, സ്വന്തം പേരിന്റെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ മാതാപിതാക്കൾ പലതവണ സമ്മർദം ചെലുത്തുകയും കൈക്കൂലി നൽകാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണമാണ്. ‘ബെക്കാം’ എന്ന പേരിൽ തനിക്കുള്ള നിയമപരമായ അവകാശങ്ങൾ റദ്ദാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭാവിയിൽ തന്റെ കുട്ടികൾക്കു പോലും ദോഷം വരുത്തുന്ന കാര്യമായിരുന്നു ഇതെന്ന് ബ്രൂക്‌ലിൻ പറഞ്ഞു.

Brooklyn Beckham - anxiousness doesn't magically stop. He's conscionable told america however he's specified a monolithic childish nepo brat, his arsenic bratty & utterly spoilt woman controls the communicative (& astir apt wrote astir of this post) and this is his 'Spare' infinitesimal 👀#BrooklynBeckham#NicolaPeltz pic.twitter.com/MyuHxua8LH

— The Celebrified (@TheCelebrified) January 19, 2026

∙ ‘ഹൈജാക്ക്’തന്റെ വിവാഹദിനത്തെക്കുറിച്ചുള്ള കിംവദന്തികളിൽ വിശദീകരണം നൽകിയ ബ്രൂക്‌ലിൻ, താനും ഭാര്യയും ഒന്നിച്ചുള്ള ആദ്യ നൃത്തം അമ്മ വിക്ടോറിയ ‘ഹൈജാക്ക്’ ചെയ്തെന്ന് ആരോപിച്ചു. തനിക്കും ഭാര്യ നിക്കോളയ്ക്കുമായി ഒരു റൊമാന്റിക് ഗാനം ക്രമീകരിച്ചിരുന്നെന്നും എന്നാൽ വിക്ടോറിയ ചാടിക്കയറി തന്നോടൊപ്പം നൃത്തം ചെയ്യുകയായിരുന്നെന്നും ബ്രൂക്‌ലിൻ പറഞ്ഞു. ഇതോടെ താൻ വളരെ അസ്വസ്ഥനായെന്നും നൂറുകണക്കിന് അതിഥികൾക്ക് മുന്നിൽ ആ നിമിഷം അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു.

താൻ നിക്കോളയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതു മുതൽ അവർ നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ചും ബ്രൂക്‌ലിൻ‌ തുറന്നുപറഞ്ഞു. അവസാനിമിഷം നിക്കോളയുടെ വിവാഹ വസ്ത്രത്തിന്റെ ഓർഡർ വിക്ടോറിയ റദ്ദാക്കിയെന്നും പകരം മറ്റൊരാളെ കണ്ടെത്താൻ അവളെ നിർബന്ധിക്കുകയും ചെയ്തെന്ന് ബ്രൂക്‌ലിൻ പറഞ്ഞു. ഇത് അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.

∙ ‘കുടുംബമല്ല’വിവാഹത്തിന് തലേദിവസം രാത്രി, നിക്കോള ‘നമ്മുടെ രക്തമല്ല’ എന്നും അതിനാൽ ‘നമ്മുടെ കുടുംബമല്ല’ എന്നും മാതാപിതാക്കൾ തന്നോട് പറഞ്ഞതായി ബ്രൂക്‌ലിൻ ആരോപിച്ചു. നിക്കോളയ്ക്ക് അർഹമായ സ്വീകാര്യത ഒരിക്കലും ലഭിച്ചില്ലെന്നും 2025ൽ ഡേവിഡിന്റെ 50-ാം ജന്മദിനാഘോഷത്തിലേക്ക് അവളെ ക്ഷണിച്ചില്ലെന്നും ബ്രൂക്‌ലിൻ ആരോപിച്ചു. ഭൂതകാലത്തിൽ എന്റെ ജീവിതത്തിലുണ്ടായിരുന്ന പല സ്ത്രീകളെയും വിക്ടോറിയ അനാവശ്യമായി തങ്ങളുടെ ജീവിതത്തിലേക്ക് വലിച്ചിഴച്ചെന്നും ബ്രൂക്‌ലിൻ പറഞ്ഞു.

∙ ഇനി ഇല്ലകുടുംബാംഗങ്ങളുമായുള്ള ഭിന്നത മൂർധന്യത്തിലെത്തിയെന്നാണ് ബ്രൂക്‌ലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. അഭിഭാഷകർ വഴി മാത്രമേ തന്നോട് ബന്ധപ്പെടാവൂം എന്നാണ് ബ്രൂക്‌ലിൻ, മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നത്. തന്റെ വ്യക്തിപരമായ അതിരുകളെ ബഹുമാനിക്കാൻ അവർ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Brooklyn Beckham reveals household issues successful a societal media statement. He discusses alleged rifts with his parents, David and Victoria Beckham, and focuses connected his narration with his wife, Nicola Peltz.

Read Entire Article